Categories: Uncategorized

ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് പ്രഥമ ‘എക്സലൻ്റ് എഡ്യുക്കേഷണലിസ്റ്റ്’ പുരസ്കാരം

പെരുവന്താനം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ആൻ്റണി കല്ലമ്പള്ളിക്ക് ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻ്റ് എഡ്യുക്കേഷണലിസ്റ്റ് പുരസ്കാരം’ സമ്മാനിച്ചു. പെരുവന്താനം സെൻ്റ് ആൻ്റണിസ് കോളേജ് പ്രിൻസിപ്പലായ അദ്ദേഹം കരിയർ ഗുരു എന്ന നിലയിലും ശ്രദ്ധേയനാണ്.

കോളേജ് ചെയർമാൻ ബെന്നി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് മാർ ജേക്കബ് മുരിക്കൻ പുരസ്കാര സമർപ്പണം നിർവഹിച്ചു. പ്രശസ്തി പത്രവും മെമൻ്റോയും അവാർഡ് തുകയുമാണ് പുരസ്കാരമായി നൽകിയത്. ഓവർസീസ് ബിസിനസ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഭാരവാഹികളായ ശ്രീരേഖ എ.കെ., അക്ഷയ മോഹൻ ദാസ്, നവാസ് എ.എ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകി വരുന്ന സമഗ്രമായ സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിയത്. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു:

• ഫാ. രാജേഷ് പുല്ലാന്തനാൽ (പ്രിൻസിപ്പൽ, ഓശാനം സ്കൂൾ)

• ഫാ. മനു കിളികൊത്തിപ്പാറ (പ്രിൻസിപ്പൽ, സെൻ്റ് ജോർജ് സ്കൂൾ, കോരുത്തോട്)

• സി. രമ്യ (പ്രിൻസിപ്പൽ, സെൻ്റ് ജോസഫ് സ്കൂൾ, വണ്ടിപ്പെരിയാർ)

• ജോയി വെട്ടിക്കുഴി (മുൻസിപ്പൽ ചെയർപേഴ്സൺ, കട്ടപ്പന)

കൂടാതെ സെക്രട്ടറി ടിജോമോൻ ജേക്കബ്, ജോസ് ആൻ്റണി, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, രതീഷ് പി.ആർ., ബോബി കെ. മാത്യു, അഞ്ജലി ആർ. നായർ എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago