പ്രശ്ന പരിഹാരത്തിനു ഇടുക്കി ജില്ലാ കളക്ടർക്ക് തൊഴിലാളികളുടെ മാസ്സ് പെറ്റിഷൻ..
കനത്ത കാറ്റിലും മഴയിലും TR & Tea മേഖലയിൽ കനത്ത നാശ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ലയങ്ങൾക്ക് സമീപമുള്ള വൻ മരങ്ങൾ കടപുഴകി വീണു ലയങ്ങൾ തകർന്നു. എസ്റ്റേറ്റിലെ ഹോസ്പിറ്റലിന് അടക്കം മരം വീണു നാശ നഷ്ടമുണ്ടായി..വീടിന് സമീപത്തെ മരങ്ങൾ മുറിച്ചു മാറ്റാണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികൾ കൊടുത്തിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി ഇടുക്കി ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുവാൻ തീരുമാനിച്ചു. ഒപ്പ് ശേഖരണം നടന്നു വരികയാണ്. വിവിധ തലങ്ങളിൽ പരാതി കൊടുത്തത് ആണെന്നും ഇതുവരെ നടപടി ഉണ്ടായില്ല എന്നും എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും മറുപടി പറയേണ്ടി വരുമെന്ന് പ്രാദേശവാസിയായ ശരത് ഒറ്റപ്ലാക്കൻ പറഞ്ഞു
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…