മികച്ച കുട്ടികളുടെ ചിത്രത്തിന് കെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ച കലാം സ്റ്റാൻഡേർഡ് 5B എന്ന കലാമൂല്യമുള്ള സിനിമ കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി പ്രദർശിപ്പിച്ചു. കുട്ടികളെയും മാതാപിതാക്കളെയും സംവേദന ക്ഷമതയുള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്രമീകരിച്ച ഈ സിനിമ പരിസ്ഥിതി, കുടുംബ മൂല്യങ്ങൾ, സൗഹൃദം, അഭിലാഷങ്ങൾ, സ്വപ്നം, ആത്മവിശ്വാസം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
ഈ സിനിമയുടെ സംവിധായകൻ ലിജു മിത്രൻ മാത്യു, സിനിമയിലെ പ്രധാന നടനും പ്രൊഡ്യൂസറുമായ ടോം ജേക്കബ് എന്നിവർ കുട്ടികളോടും മാതാപിതാക്കളോടും സംവദിച്ചു. നടനും വിതരണക്കാരനുമായ ജയേഷ് തമ്പാൻ സന്നിഹിതനായിരുന്നു.
കുട്ടികൾ സിനിമ ആസ്വദിക്കുകയും സിനിമയിലൂടെ പകർന്ന നൽകുന്ന മൂല്യങ്ങളെ അഭിനന്ദിക്കുകയും അവരുടെ ദൈനംദിന ജീവിതത്തിൽ അവ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…