ശാന്ത സുന്ദരമാണ് വണ്ടൻപതാൽ പനക്കച്ചിറ തേക്ക് കൂപ്പിലൂടെയുള്ള യാത്ര; എന്നാൽ ഇൗ 3 കിലോമീറ്റർ ദൂരം മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ജനത്തിന്. പ്രധാന ശബരിമല പാതയായ മുണ്ടക്കയം – കുഴിമാവ് റോഡിലെ കൂപ്പ് റോഡാണിത്. വനം വകുപ്പിന്റെ ഓഫിസ് കഴിഞ്ഞുള്ള സ്ഥലം മുതൽ പനക്കച്ചിറ ആനക്കുളം കവല വരെയുള്ള സ്ഥലത്ത് മാലിന്യം നിറഞ്ഞു. ഒഴിഞ്ഞ മദ്യക്കുപ്പികൾ, സാനിറ്ററി നാപ്കിനുകൾ, ഉപേക്ഷിച്ച മെത്ത ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ, മത്സ്യ മാംസ അവശിഷ്ടങ്ങൾ അങ്ങനെ നീളുന്നു മാലിന്യം. മുൻപ് കൂപ്പിനുള്ളിൽ രണ്ട് വളവുകളിലെ കാനകളിൽ മാത്രമായിരുന്നു മാലിന്യം തള്ളിയിരുന്നത്. ഇപ്പോൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു.
ഇവിടെ ക്യാമറ സ്ഥാപിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയില്ല.മണ്ഡല മകര വിളക്ക് കാലത്ത് കൈതച്ചക്ക, ചായക്കട തുടങ്ങിയവ കൂപ്പ് റോഡിൽ സ്ഥാനം പിടിക്കും. ശബരിമല തീർഥാടകർ പകൽ സമയങ്ങളിൽ വിശ്രമിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും ഈ റോഡിന്റെ വശങ്ങളിലാണ്. ശബരിമല സീസൺ കാലത്ത് കാട് തെളിച്ച് ഹരിത കർമസേനയെ ഉപയോഗിച്ച് മാലിന്യം നീക്കുകയാണ് പതിവ്. മാലിന്യമുള്ള സ്ഥലത്ത് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നായ്ക്കളെ പേടിച്ച് പ്രഭാതനടത്തംപോലും മാറ്റിയവരും ഒട്ടേറെ. മാലിന്യം തള്ളുന്നതിന് പരിഹാരം കാണാൻ റോഡിന് ഇരുവശത്തും പൂന്തോട്ടങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…