മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1, ഞായർ) നടക്കും. മുണ്ടക്കയം സി.എസ്.ഐ. പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ പങ്കെടുക്കും.
പ്രധാന പരിപാടികൾ:
• ഉച്ചകഴിഞ്ഞ് 2:00-ന്: പുലിക്കുന്ന് ധർമ്മശാസ്താ ഭജൻസിൻ്റെ ഭജനയും തുടർന്ന് തിരുവാതിരയും.
• സമ്മേളനം: ദീപപ്രോജ്ജ്വലനം, ഈശ്വരപ്രാർത്ഥന, വന്ദേമാതരം ആലാപനം എന്നിവയോടെ സമ്മേളനം ആരംഭിക്കും.
നേതൃത്വം:
ഡോക്ടർ പി. പവിത്രൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക ടീച്ചർ ഉദ്ഘാടനം ചെയ്യും. ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ സഹ സമ്പർക്ക പ്രമുഖ് എം. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ജനറൽ കൺവീനർ ആർ. രഞ്ജിത്ത് സ്വാഗതം ആശംസിക്കും.
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…