അതിഥി തൊഴിലാളിയായി കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് പിടിയില്‍. ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിലായത്.എൻഐഎ സംഘം മൂന്നാറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഭാര്യയോടൊപ്പം മൂന്നാറിലെ എസ്റ്റേറ്റില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
2021ലാണ് ബോംബ് സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ സഹൻ കൊലപ്പെടുത്തിയത്. പിന്നാലെ രക്ഷപ്പെട്ട പ്രതി ഒന്നര വർഷം മുൻപാണ് കേരളത്തിലെത്തിയത്. മൂന്നാറിലെത്തിയ പ്രതി ഗൂഡാർവിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം ജോലിക്ക് കയറി. രഹസ്യ വിവരത്തെ തുടർന്ന് എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ഇന്നലെ രാത്രിയോടെ മൂന്നാർ പൊലിസിന്റെ സഹായത്തോടെ എസ്റ്റേറ്റിലെത്തിയ എൻഐഎ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനില്‍ സുരക്ഷയില്‍ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്. ഇയാളോടൊപ്പം കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയില്‍ എത്തും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…