കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പണത്തിനായി നെട്ടോട്ടമോടേണ്ടതില്ല. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 23.10.2025 വ്യാഴം രാവിലെ 10 മണി മുതല്‍ താലൂക്കിലെ വിവിധ ബാങ്കുകളുടെ സംഗമം സംഘടിപ്പിക്കുന്നു. പ്രൊജക്ടും, എസ്റ്റിമേറ്റുമായി എത്തുന്ന സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്‍റേയും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റേയും സഹായത്തോടെ വിവിധ ബാങ്കുകളില്‍ നിന്നും ലോണും സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങളും സ്പോട്ടില്‍ വെച്ച് തന്നെ നല്‍കപ്പെ ടുകയാണ് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിക്കുന്ന ബാങ്കേഴ്സ് മീറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഉല്ഘാടനം ചെയ്യും. ജില്ലാ വ്യവസായ വകുപ്പ് മേധാവി രാകേഷ് വി.ആര്‍., ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ രാജു ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബിഡി.ഒ. സജീഷ് എസ്, താലൂക്ക് വ്യവസായവകുപ്പ് തലവന്‍ കെ .കെ. ഫൈസല്‍, ലോറന്‍സ് മാത്യൂ, യദു കെ മണി, പി.കെ. പോള്‍, അമല്‍ തോമസ്, ചന്ദ്രന്‍ പി തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പുതിയതും പഴയതുമായ സംരംഭകര്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…