കേരള ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാത്തതോടെ ഇടുക്കി സ്വദേശി ജപ്തി ഭീഷണിയില്‍. ഭാര്യയ്ക്ക് ഗുരുതര രോഗം ബാധിച്ചതോടെയാണ് ബിജു കേരളാ ബാങ്കിൻ്റെ കരിങ്കുന്നം ശാഖയില്‍ നിന്ന് ആറ് ലക്ഷം രൂപ ലോണെടുത്തത്.ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച ബിജുവിന് സാമ്ബത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്. 14 ലക്ഷം രൂപയാണ് ബിജു ഇനി തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടിട്ടും ബാങ്ക് ലഭ്യമാക്കുന്നില്ലെന്ന പരാതിയും ബിജു ഉന്നയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വീട് ഇന്ന് ജപ്തി ചെയ്യുമെന്ന നോട്ടീസ് കോടതി മുഖാന്തരം ബിജുവിന് ലഭിച്ചത്. പല തവണയായി ഭൂരിഭാഗം പണവും തിരിച്ചടച്ചെന്ന് ബിജു പറയുന്നു . ഭാര്യയ്ക്ക് ഹോർമോണ്‍ സംബന്ധമായ അസുഖം പിടിപെട്ടതോടെ വൃക്കയിലും, തലച്ചോറിലും, ഓവറിയിലും ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നു . ഇതോടെ ലോണ്‍ അടവ് മുടങ്ങി.ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് ബിജുവിൻ്റെ ഭാര്യയുടെ ചികിത്സ. സ്ഥിരമായി ആശുപത്രിയില്‍ പോകേണ്ടിവരുന്നതിനാല്‍ ചെന്നൈയില്‍ തന്നെ ഒരു ഹോട്ടലില്‍ ജോലി ചെയ്താണ് വരുമാനമാർഗം കണ്ടെത്തുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടേയും സഹായം കൊണ്ടാണ് ആശുപത്രി ചെലവിനായി പലപ്പോഴും പണം കണ്ടെത്തുന്നത്.
അപകടത്തില്‍ പെട്ട് ബിജുവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ചപോയതും പിന്നീട് സോറിയാസിസ് രോഗം പിടിപെട്ടതും സ്ഥിരം ജോലിക്ക് തടസമായി. വീട് ഒഴിയേണ്ടിവന്നാല്‍ വാടകയ്ക്ക് വീട് എടുക്കാൻ പോലും ഇന്നത്തെ അവസ്ഥയില്‍ കഴിയില്ലെന്ന് ബിജു പറയുന്നു. 2002 മുതല്‍ ലോണ്‍ തിരിച്ചടച്ച തുകയുടെ കണക്കുവിവരങ്ങള്‍ ആവശ്യപ്പെട്ടിട്ട് ബാങ്ക് നല്‍കാൻ തയ്യാറായില്ലെന്നും ബിജു ആരോപിക്കുന്നു .
സർഫാസി ആക്‌ട് പ്രകാരം 10 സെൻ്റ് ഭൂമിയും വീടും ഇന്ന് ജപ്തി ചെയ്യുമെന്നാണ് ഉത്തരവ്. ജപ്തി നടപടിയിലൂടെ ആരെയും ഇറക്കിവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൻ്റെ പ്രതീക്ഷയിലാണ് ബിജുവും കുടുംബം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…