കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ഭാര്യയുടെ ചികിത്സയ്ക്കായി കേരള ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു; ഇടുക്കി സ്വദേശി ജപ്തി ഭീഷണിയില്‍

0
d14c541d-6a31-4a0b-a350-f5b20f77d83d

കേരള ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാത്തതോടെ ഇടുക്കി സ്വദേശി ജപ്തി ഭീഷണിയില്‍. ഭാര്യയ്ക്ക് ഗുരുതര രോഗം ബാധിച്ചതോടെയാണ് ബിജു കേരളാ ബാങ്കിൻ്റെ കരിങ്കുന്നം ശാഖയില്‍ നിന്ന് ആറ് ലക്ഷം രൂപ ലോണെടുത്തത്.ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച ബിജുവിന് സാമ്ബത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്. 14 ലക്ഷം രൂപയാണ് ബിജു ഇനി തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടിട്ടും ബാങ്ക് ലഭ്യമാക്കുന്നില്ലെന്ന പരാതിയും ബിജു ഉന്നയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വീട് ഇന്ന് ജപ്തി ചെയ്യുമെന്ന നോട്ടീസ് കോടതി മുഖാന്തരം ബിജുവിന് ലഭിച്ചത്. പല തവണയായി ഭൂരിഭാഗം പണവും തിരിച്ചടച്ചെന്ന് ബിജു പറയുന്നു . ഭാര്യയ്ക്ക് ഹോർമോണ്‍ സംബന്ധമായ അസുഖം പിടിപെട്ടതോടെ വൃക്കയിലും, തലച്ചോറിലും, ഓവറിയിലും ഉള്‍പ്പെടെ നിരവധി ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നു . ഇതോടെ ലോണ്‍ അടവ് മുടങ്ങി.ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് ബിജുവിൻ്റെ ഭാര്യയുടെ ചികിത്സ. സ്ഥിരമായി ആശുപത്രിയില്‍ പോകേണ്ടിവരുന്നതിനാല്‍ ചെന്നൈയില്‍ തന്നെ ഒരു ഹോട്ടലില്‍ ജോലി ചെയ്താണ് വരുമാനമാർഗം കണ്ടെത്തുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടേയും സഹായം കൊണ്ടാണ് ആശുപത്രി ചെലവിനായി പലപ്പോഴും പണം കണ്ടെത്തുന്നത്.

അപകടത്തില്‍ പെട്ട് ബിജുവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ചപോയതും പിന്നീട് സോറിയാസിസ് രോഗം പിടിപെട്ടതും സ്ഥിരം ജോലിക്ക് തടസമായി. വീട് ഒഴിയേണ്ടിവന്നാല്‍ വാടകയ്ക്ക് വീട് എടുക്കാൻ പോലും ഇന്നത്തെ അവസ്ഥയില്‍ കഴിയില്ലെന്ന് ബിജു പറയുന്നു. 2002 മുതല്‍ ലോണ്‍ തിരിച്ചടച്ച തുകയുടെ കണക്കുവിവരങ്ങള്‍ ആവശ്യപ്പെട്ടിട്ട് ബാങ്ക് നല്‍കാൻ തയ്യാറായില്ലെന്നും ബിജു ആരോപിക്കുന്നു .

സർഫാസി ആക്‌ട് പ്രകാരം 10 സെൻ്റ് ഭൂമിയും വീടും ഇന്ന് ജപ്തി ചെയ്യുമെന്നാണ് ഉത്തരവ്. ജപ്തി നടപടിയിലൂടെ ആരെയും ഇറക്കിവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൻ്റെ പ്രതീക്ഷയിലാണ് ബിജുവും കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed