ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ സ്‌പെഷല്‍ ടീമിന്‍റെ രണ്ടാംഘട്ടം അന്വേഷണം ഒരു വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന രണ്ടാംഘട്ടം അന്വേഷണം മുണ്ടക്കയം, പുഞ്ചവയല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്
സിബിഐയുടെ നാലംഗ ടീം എരുമേലിയില്‍ ക്യാമ്ബ് ചെയ്താണു വിവിധ സാധ്യതകളും സാഹചര്യങ്ങളും ആരായുന്നത്.
മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷം ബികോം വി ദ്യാര്‍ഥിനിയുമായിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് തെളിവു ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്ത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ലെന്നാണ് സിബിഐ ആദ്യഘട്ടം അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ ഒന്നാംഘട്ടം അന്വേഷണത്തില്‍ ഉള്‍പ്പെടാതെ പോയ ചില സാഹചര്യങ്ങളെയും വ്യക്തികളെയും അന്വേഷണപരിധിയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജ യിംസ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം വീണ്ടും അന്വേഷണത്തിനുത്തരവിട്ടത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…