Categories: Kanjirapally

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് – മണിമലയില്‍ ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും,  അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ മേലേകുളത്തിന്‍റെയും ഉല്‍ഘാടനം

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് – മണിമലയില്‍ ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെയും,  അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ മേലേകുളത്തിന്‍റെയും ഉല്‍ഘാടനം
കാഞ്ഞിരപ്പളളി  : സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു സംരഭം എന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം ചെലവഴിച്ച്  നടപ്പിലാക്കുന്ന ഖാദി നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെ ഉല്‍ഘാടനം 05.07.2025 ശനി രാവിലെ 10.30 ന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിക്കും.10 നൂല്‍പ്പ് യന്ത്രങ്ങളില്‍ 11 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ്  വിഭാവനം ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ എല്ലാ ഖാദി സെന്‍ററുകളിലേയ്ക്കും ആവശ്യമായ നൂല്‍  ഇവിടെ ഉല്‍പാദിപ്പിക്കുന്നു. നൂല്‍ നിര്‍മ്മാണ കേന്ദ്രത്തിന്‍റെ പൂര്‍ണ്ണ  നിയന്ത്രണം ഖാദി ബോര്‍ഡിന്‍റെ നേത്യത്വത്തിലാണ്.

കാഞ്ഞിരപ്പളളി  വ്യവസായ വകുപ്പ്  ഓഫീസര്‍ കെ.കെ ഫൈസല്‍  പദ്ധതി നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നു. 2500 കെ.ജി നൂല്‍ എല്ലാ മാസം ഇവിടെ ഉല്‍പാദിപ്പിക്കും.ഇവിടെ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം ഒരാള്‍ക്ക് 15000 രൂപയുടെ വരുമാനം ലഭ്യമാക്കും.നൂല്‍ നൂല്‍പ്പ് കേന്ദ്രം കറിക്കാട്ടൂര്‍ ഖാദി ഭവനിലാണ് പ്രവര്‍ത്തിക്കുന്നത്. അന്നേ ദിവസം തന്നെ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും മണിമല ഗ്രാമപഞ്ചായത്തിന്‍റെയും നേത്യത്വത്തില്‍ മണിമല ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ അമ്യത് സരോവര്‍ പദ്ധതിയില്‍ പുനരുദ്ധാരണം നടത്തി ഉപയോഗ്യമാക്കിയ മേലേക്കുളത്തിന്‍റെയും  ഉല്‍ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് നിര്‍വ്വഹിക്കും പ്രളയത്തിലും  പ്രക്യതി ക്ഷോഭത്തിലും പെട്ട് മൂടിപ്പോയി മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന മേലേകുളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഉപയോഗ്യമാക്കി  പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്.

ഉല്‍ഘാടന ചടങ്ങുകളില്‍ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിറിള്‍ തോമസ് അദ്ധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി , സ്ഥിരം സമതി ചേയര്‍പേഴ്സണ്‍മാരായ ജയശ്രീ ഗോപിദാസ്,ഷക്കീലാ നസീര്‍, റ്റി.ജെ മോഹനന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്  എമേഴ്സണ്‍ , സെക്രട്ടറി ഫൈസല്‍ എസ്, ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ, വ്യവസായ വികസന ഓഫീസര്‍ കെ.കെ ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

9 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

11 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

12 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

15 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

16 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

16 hours ago