കാഞ്ഞിരപ്പള്ളി: സാന്ത്വന പരിചരണരംഗത്തും, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലും
ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സ്വരുമ ചാരിറ്റബിള്‍ സൈസൈറ്റിയുടെ 11ാമത് വാര്‍ഷിക പൊതു യോഗം കാഞ്ഞിരപ്പള്ളി AKJM സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസ്തുത യോഗത്തിൽ
സ്വരുമയുടെ അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, വൊളണ്ടിയർമാർ ജനപ്രതിനിധികൾ,
രോഗീ പരിചാരകർ എന്നിവർ പങ്കെടുത്തു.
സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്‌സ് അധ്യക്ഷത വഹിച്ചു. വി കെയര്‍ സെന്റർ, കാഞ്ഞിരപ്പളളി ഡയറക്റ്റർ റവ.ഫാ.റോയ് മാത്യു വടക്കേൽ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണത്തോടൊപ്പം അവർക്കും അവരുടെ കുടുംബത്തിനും മാനസീകവും, ഭൗതികപരവുമായ പിന്തുണ സ്വരുമ നൽകി വരുന്നത് മഹത്തരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് പാലിയേറ്റീവ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ.മാത്യുസ് നമ്പേലി മുഖ്യ പ്രഭാഷണം നടത്തി.
സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാമ്പള്ളി, എക്സിക്യൂട്ടീവ്
സെക്രട്ടറി സഖറിയ ഞാവള്ളിൽ, ട്രഷറർ ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ, വൈസ് പ്രസിഡന്റ് ഷൈൻ മടുക്കക്കുഴി, വനിത വിഭാഗം പ്രതിനിധി ജിജി നിക്ലാവോസ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ജോയി മുണ്ടാമ്പള്ളി (പ്രസിഡന്റ്), ഷൈൻ മടുക്കക്കുഴി, ജോർജ്ജ് കോര(വൈസ് പ്രസിഡന്റുമാർ)
ഡാനി ജോസ് കുന്നത്ത് (സെക്രട്ടറി),എ.കെ രാജു, മെഹര്‍ ഫിറോസ് (ജോയിന്റ് സെക്രട്ടറിമാർ),
ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ (ട്രഷറർ), മുഹമ്മദ് റിയാസ് കാൾടെക്സ്,
ആന്റണി ഐസക്, റിജോ ചീരാംകുഴിയിൽ, റോയി വാലുമണ്ണേൽ, ജിമ്മി അക്കരക്കളം,സജിത ചേരാടിയിൽ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…