പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്ന് 1980 മുതൽ ഒൻപത് തവണ ജനവിധി തേടിയ പി.സി. ജോർജ് പത്താം തവണ മത്സരിക്കുമോയെന്ന് പൂഞ്ഞാർ കാതോർക്കുകയാണ്. ഒൻപതിൽ ഏഴ് തവണയും വിജയിച്ച പി.സി. ജോർജിനെ പൂഞ്ഞാറിനൊപ്പം എഴുതിച്ചേർത്തതാണ്. 1987-ൽ എൻ.എം. ജോസഫിനോടും 2021-ൽ സെബാസ്റ്റ്യൻ കുളത്തിങ്കലിനോടും മാത്രമാണ് ജോർജ് പരാജയപ്പെട്ടത്. 1991-ൽ പി.സി. ജോർജ് മത്സരിച്ചിരുന്നില്ല. ഇടത്, വലത് മുന്നണികളിൽനിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ള ജോർജ് സ്വതന്ത്രനായും പൂഞ്ഞാറിൽ വിജയിച്ച ചരിത്രമുണ്ട്. 2016-ൽ ജോർജ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മൂന്ന് മുന്നണികളെയും പരാജയപ്പെടുത്തി രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 27,821 വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പി.സി. ജോർജ് നേടിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായായിരുന്നു ജോർജ് മത്സരിച്ചത്. ഇടത്, വലത് മുന്നണികളിൽനിന്ന് വിജയിച്ചിട്ടുള്ള ജോർജ് പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം എൻ.ഡി.എ. മുന്നണിയുടെ ഭാഗമായാണ് ഇത്തവണ എത്തുന്നത്. പൂഞ്ഞാറിൽ പി.സി. ജോർജിൻ്റെ പേര് എൻ.ഡി.എ. മുന്നണി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവർത്തകർ അ വേശത്തിലാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…