കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. സിനിമയുടെ ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ ചീസി നാച്ചോസിൽ നിന്ന് പഴകിയ മണം വന്നതായി നിതിൻ ആരോപിച്ചു. ഭക്ഷണം കേടായതിന് റീഫണ്ട് തരാമെന്നായിരുന്നു പിവിആറിൻ്റെ പ്രതികരണം. 300 രൂപയോളം വില വരുന്ന ചിപ്‌സാണ് യുവാവ് പിവിആറിൽ നിന്നും വാങ്ങിയത്. ഭക്ഷണം ആദ്യം കഴിച്ചപ്പോൾ തന്നെ കേടായതായി മനസിലായിരുന്നുവെന്ന് നിതിൻ പറയുന്നു.
“പരാതി പറഞ്ഞിട്ടും കുറെയധികം സമയം വെയിറ്റ് ചെയ്യിപ്പിച്ചു. പാക്ക് ചെയ്ത് വരുന്ന ചിക്കൻ ആണെന്നായിരുന്നു സ്റ്റാഫുകളുടെ പക്ഷം. ആ ഫുഡ് കഴിച്ചുനോക്കാനും അവർ സമ്മതിച്ചില്ല. ഭക്ഷണം ഓർഡർ ചെയ്തതിന്റെ ബില്ല് ചോദിച്ചപ്പോൾ തരാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞപ്പോഴാണ് സ്റ്റാഫ് ബില്ല് തന്നത്,” നിതിൻ പറഞ്ഞു. വിഷയം നഗരസഭയിൽ അറിയിച്ചിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെന്നും നിതിൻ വ്യക്തമാക്കി.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…