കൂട്ടിക്കൽ: പ്രാദേശിക വിനോദസഞ്ചാര സാധ്യതകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകി കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി. ആർ. ജിനരാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് സെമിനാറിൽ ചർച്ച ചെയ്തു. പ്രത്യേകിച്ച്, കൂട്ടിക്കലിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ആഗസ്റ്റിൻ പറഞ്ഞു.
പ്രധാന തീരുമാനങ്ങൾ:
• ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക.
• ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾ.
• കാർഷിക-സാമൂഹിക മേഖലകളിലെ നൂതന ആശയങ്ങൾ നടപ്പിലാക്കുക.
സെമിനാറിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സജീവമായി പങ്കെടുത്തു. കെ. ആർ. രാജി, അനു ഷിജു, ജേക്കബ് ചാക്കോ, രാജിമോൾ ഷിബു, കിരൺ രാജൻ, ആന്റണി കടപ്ലാക്കൽ, ജിജോ കാരയ്ക്കാട്ട്, ബീനാ ഷാലറ്റ്, ഷീന ബൈജു, ശാന്താബായ് ജയകുമാർ, പി. ജി. ദിനേശൻ, സോബിൻ സി. സോമൻ എന്നിവർ സംസാരിച്ചു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…