എരുമേലി: എരുമേലി മേഖലയിൽ മണൽവാരലും അനധികൃത ക്വാറികളും വ്യാപകമാകുന്നു. എരുമേലി കൊരട്ടി ഭാഗം, കണ്ണിമല എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ മണലാണ് മാഫിയാ സംഘങ്ങൾ കടത്തിക്കൊണ്ടുപോകുന്നത്. പോലീസും റവന്യൂ അധികൃതരും ഈ കൊള്ളയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് മണൽ മാഫിയ ഇല്ലാതാക്കുന്നത്. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ സജീവ പിന്തുണ ഈ സംഘങ്ങൾക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആറ്റിൽ നിന്നും മണൽ കടത്തുന്നത്.
മാഫിയാ സംഘങ്ങളുടെ കടന്നുകയറ്റത്തിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഉദ്യോഗസ്ഥരും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടപടികൾ വൈകുന്നതിന് പിന്നിലെന്ന് ആരോപണമുണ്ട്
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…