Categories: kottayam

ആരോഗ്യ വകപ്പ് മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണംഅഖില കേരള പ്ലാറ്റേഷൻ. ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റം

കോട്ടയം :മെഡിക്കൽ കോളജിലെ പതിനാലാം വാർഡിനോടു ചേർന്നുള്ള ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായ സംഭവത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യ വകുപ്പു മന്ത്രി രാജിവയ്ക്കണമെന്ന് അഖില കേരള പ്ലാറ്റേഷൻ ലേബർ യൂണിയൻ ആവശ്യപ്പെട്ടു

വസ്തുനിഷ്ഠമായി സ്ഥിതിഗതികൾ പരിശോധിക്കുകയും വിലയിരുത്തകയും ചെയ്യാതെ സ്വയം ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നടത്തിയ തെറ്റായ പ്രസ്താവനയാണ് രക്ഷാപ്രവർത്തനത്തിന് കാലതാമസം വരുത്തിയത്. തിരക്കേറിയ ആശുപത്രിയിൽ നടന്ന ഇത്തരം ഒരു അപകടസ്ഥലത്ത് എത്തിയ മന്ത്രി തകർന്ന കെട്ടിടത്തിനടിയിൽ ആരെങ്കിലും പെട്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിക്കുവാൻ ഉത്തരവിടുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതു ചെയ്യുന്നതിനു പകരം ആ കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നതാണെന്ന പച്ച നുണ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, പുതിയ കെട്ടിടം പണി പൂർത്തിയായി എന്നു പറഞ്ഞ് മുഖം രക്ഷിക്കാനും സ്വയം ന്യായീകരിക്കാനുമാണ് വ്യഗ്രത കാട്ടിയത്.

പതിനാലാം വാർഡ് ഓർത്തോ, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചു പോരുന്ന വാർഡാണ്. ഊഴം കാത്ത് നിരവധി രോഗികൾ നിലവിൽ ഇവിടെ അഡ്മിറ്റാണ്. ഈ ഭാഗത്ത് പ്രവേശന വിലക്കുണ്ടായിരുന്നു എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. തങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ശുചി മുറികളാണിവ എന്ന് രോഗികളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. മരി ച്ച സ്ത്രീയുടെ മകളും ഭർത്താവും ഇടിഞ്ഞു വീണ കെട്ടിട ഭാഗത്ത് ആള് കുടുങ്ങിയിട്ടുണ്ട് എന്ന് അപകടം നടന്നപ്പോൾ മുതൽ പറയുന്നുണ്ട്.
അത് മുഖവിലയ്ക്കെടുത്തില്ല.
ആരോഗ്യ വകുപ്പ് മന്ത്രിയും മന്ത്രി വി.എൻ.വാസവനും നടത്തിയ പ്രസ്താവനകൾ സംഭവം ലഘൂകരിക്കാൻ നടത്തിയ ശ്രമത്തിൻ്റെ ഭാഗമാണ്.
കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ രോഗികൾ ഉൾപ്പെടെ നിരന്തരം ചൂണ്ടിക്കാണിക്കുന്നതാണ്.
പുതിയ കെട്ടിടം എട്ടു മാസത്തിലേറെയായി പണി തീർന്നു കിടന്നിട്ടും തുറന്നുകൊടുക്കാത്തതും ദുരൂഹമാണ്.
അത്യന്തം ദൗർഭാഗ്യകരമായ സംഭവം ഒഴിവാക്കാനാകുമായിരുന്നു. അധികാരികളുടെ നിരുത്തരവാദപരമായ ഇടപെടലാണ് ഈ ദാരുണ മരണത്തിന് ഇടയാക്കിയത്‌.
ബിന്ദുവിൻ്റെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും മെഡിക്കൽ കോളജിൽ എ
ത്തുന്ന രോഗികൾക്ക് സമ്പൂർണ്ണമായും സൗജന്യ ചികിത്സ സമയബന്ധിതമായി ഉറപ്പു വരുത്തണമെന്നും
പ്രസ്താവന ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയിൽ തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മുഖ്യകാരണം സർക്കാരിൻ്റെ നയങ്ങൾ തന്നെയാണെങ്കിലും മന്ത്രിയുടെ പിടിപ്പുകേടും പക്വതയില്ലായ്മയും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയാണെന്നും തൽസ്ഥാനത്ത് തുടരാൻ ആരോഗ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ലെന്നും
അഖില കേരള പ്ലാറ്റേഷൻ. ലേബർ യൂണിയൻ ജനറൽ സെക്രട്ടറി സിജു കൈതമറ്റം അഭിപ്രായപ്പെട്ടു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago