Categories: Breaking Newskottayam

അമ്മയെ ആദ്യ ശമ്ബളം ഏല്‍പ്പിക്കാൻ എത്തിയ നവനീതിനെ കാത്തിരുന്ന ദുര്‍വിധി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണു മരിച്ച ബിന്ദുവിൻ്റെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞതും മകൻ

തൻ്റെ ആദ്യ ശമ്ബളം അമ്മയെ ഏല്‍പ്പിക്കാൻ ആശയോടെ എത്തിയതാണ് ആ യുവാവ്. എന്നാല്‍, വിധി അവനായി കാത്തുവച്ചത് ഒരു ദുരന്തമായിരുന്നു.അമ്മയുടെ മൃതദേഹം തിരിച്ചറിയുക എന്ന ദുർവിധി! (Kottayam Medical College Accident)

കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്ന് വീണു മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് തൻ്റെ ആദ്യ ശമ്ബളം അമ്മയ്ക്ക് നല്‍കാനാണ് ഇവിടേയ്ക്ക് എത്തിയത്. അമ്മയും സഹോദരിയും ആശുപത്രിയില്‍ ആയതിനാല്‍ നവനീത് ഇന്നലെ ആശുപത്രിയില്‍ എത്തുകയായിരുന്നു.

മൃതദേഹത്തിനരികില്‍ വിങ്ങിപ്പൊട്ടിയ യുവാവിനെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകള്‍ ഇല്ലായിരുന്നു. ന്യൂറോ പ്രശ്നങ്ങളെ തുടർന്നാണ് മകള്‍ നവമി ഇവിടെ ചികിത്സയ്ക്ക് എത്തിയത്.

അതേസമയം, മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്ന് വീണു സ്ത്രീ മരിച്ച സംഭവത്തില്‍ അടിയന്തര യോഗം വിളിച്ച്‌ ആരോഗ്യമന്ത്രി വീണ ജോർജ്. യോഗത്തില്‍ ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്‌എസ് എന്നിവരടക്കം പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് യോഗം. ഇതില്‍ നിപ അടക്കമുളള വിഷയങ്ങളും ചർച്ചയാകും. അതേസമയം, അപകടം ഉണ്ടായ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അരുണ്‍ കെ ഫിലിപ്പ് പറയുന്നത്. അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിട ഭാഗം തകർന്നുവീണ് സ്ത്രീ മരിച്ച സാഹചര്യത്തില്‍ അപകട സ്ഥലത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ഇത് കോളേജ് അധികൃതർ തടഞ്ഞു. തകർന്നത് ഉപയോഗശൂന്യമായ വാർഡിൻ്റെ ഭാഗമാണെന്ന് മന്ത്രിമാരും അധികൃതരും പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകർത്തിയിരുന്നു. സംഭവത്തില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സർക്കാർ കളക്ടർക്ക് നല്‍കിയിരിക്കുന്ന നിർദേശം അതിവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്. രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഉള്‍പ്പെടെ അന്വേഷിക്കും. അതേസമയം, മരിച്ച ബിന്ദുവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഇന്നും നടക്കും.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago