Categories: Uncategorized

മാലിന്യത്തില്‍നിന്നും അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കും ; ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : പാഴ്വസ്തുക്കളും, മാലിന്യങ്ങളും തെരുവിലും,പുഴകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉള്‍പ്പടെയുളളവയെ വീടുകളിലെ അലങ്കാര വസ്തുക്കാളാക്കി മാറ്റുവാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പളളി സെന്‍റ് മേരീസ് ഹൈയര്‍ സെക്കണ്ടറി കാഞ്ഞിരപ്പളളി സ്കൂളില്‍ നടന്ന ബ്ലോക്ക് തല ശുചിത്വോത്സവത്തിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി.ജെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.ഡി.ഒ സജീഷ് എസ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍.ധന്യ റോസ്, വനിതാക്ഷേ ഓഫീസര്‍ പ്രശാന്ത് സി, ജനറല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ അജേഷ് കുമാര്‍ കെ.എ ,റിസോഴ്സ് പേഴ്സണ്‍ സജിമോന്‍, താലൂക്കിലെ പ്രധാനപ്പെട്ട സ്കൂളുകളായ സെന്‍റ് മേരീസ് ഗേള്‍സ് ഹൈയര്‍ സെക്കണ്ടറി കാഞ്ഞിരപ്പളളി, ഗവ.ഹൈസ്കൂള്‍ പേട്ട കാഞ്ഞിരപ്പളളി, ഗവ.ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ ഇടക്കുന്നം, സെന്‍റ് തോമസ് സ്കൂള്‍ എരുമേലി എന്നീ സ്കൂളുകളിലെ കുട്ടികള്‍ പാഴ്വസ്തുകളില്‍ നിന്നും വിവിധ കലാരൂപങ്ങള്‍ തയ്യാറാക്കി എക്സിബിഷന്‍ പ്രദര്‍ശിപ്പിച്ചു.ഏറ്റവും മികച്ച ആര്‍ട്ടുവര്‍ക്കിന് സെന്‍റ് മേരീസ് ഗേള്‍സ് ഹൈയര്‍ സെക്കണ്ടറി സ്കൂളും, 2-ാം സ്ഥാനം ഗവ.ഹൈയര്‍ സെക്കണ്ടറി സ്കൂള്‍ ഇടക്കുന്നം,മൂന്നാം സ്ഥാനം ഗവ.ഹൈസ്കൂള്‍ പേട്ട കാഞ്ഞിരപ്പളളി, എരുമേലി സെന്‍റ് തോമസ് ഹൈയര്‍ സെക്കണ്ടറി സ്കൂളും പങ്കിട്ടെടുത്തു. തുടര്‍ന്ന് എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വമാണെന്നും മാലിന്യങ്ങളും, പാഴ് വസ്തുക്കളും തെരുവിലും,പുഴകളിലും വലിച്ചെറിയാതെ നാടും,തോടും മനോഹരമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സെമിനാറും നടന്നു.
പടം അടിക്കുറിപ്പ്
കാഞ്ഞിരപ്പളളി ബ്ലോക്ക് തല ശുചിത്വോത്സവം ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി ഉല്‍ഘാടനം ചെയ്യുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago