പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകിവരുന്നുവെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന പച്ചക്കള്ളമാണെന്ന് രക്ഷിതാവിന്റെ കുറിപ്പ്….
കഴിഞ്ഞവർഷവും ഈ വർഷവും സർക്കാരിൽ നിന്നും ഒരു രൂപ പോലും യൂണിഫോം അലവൻസായി ഗവൺമെന്റ് സ്കൂളുകൾക്ക് നൽകിയിട്ടില്ല എന്ന് കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാവ് ആരോപിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞവർഷവും ഈ വർഷവും സ്വന്തം പണം മുടക്കിയാണ് യൂണിഫോം മേടിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും ആണ് ഇദ്ദേഹത്തിന്റെ ആരോപണം.. ഗവൺമെന്റ് സ്കൂളുകൾക്ക് നൽകേണ്ട യൂണിഫോം അലവൻസ്, ഉച്ചഭക്ഷണ അലവൻസ്, ഉച്ചക്കഞ്ഞി വെക്കുന്ന ജോലിക്കാർക്കുള്ള ശമ്പളം തുടങ്ങി എല്ലാ അലവൻസുകളും സർക്കാർ നൽകുന്നില്ല എന്നും നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി പൊതുജനങ്ങളോട് മാപ്പ് പറയണം എന്നും ശരത് ഒറ്റപ്ലാക്കൽ പറഞ്ഞു…
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…