Categories: Uncategorized

കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ രണ്ട് ടാങ്കർ ലോറികൾ പിടിയിൽ; ഡ്രൈവർമാരും കസ്റ്റഡിയിൽ; വാർത്ത അധികാരികളിൽ എത്തിച്ച കേരള ടുഡേ ന്യൂസിന് നന്ദി അറിയിച്ച് നാട്ടുക്കാർ ഒപ്പം ബിഗ് സലൂട്ട് കാഞ്ഞിരപ്പള്ളി പോലീസിന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ ഹോളിക്രോസ് മഠത്തിന് സമീപവും, രാജവീഥി കവലയിലുമായി കൈത്തോട്ടിലേയ്ക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയ രണ്ട് ടാങ്കർ ലോറികൾ, മികവാർന്ന ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കക്കൂസ് മാലിന്യം എടുത്തുകൊണ്ടുപോകുന്ന സർവീസ് നടത്തുന്ന ചേർത്തല ഭാഗത്തള്ള കമ്പനിയുടെ ലോറികളാണ് പിടികൂടിയത്. ലോറിയുടെ ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ടുഡേ ന്യൂസ്‌ ഈ വിഷയം വാർത്ത ആക്കുകയും തുടർന്ന് 1 ലക്ഷം വയനക്കാർ വാർത്ത കാണുകയും ചെയ്തിരുന്നു

സെപ്റ്റംബർ 19 നാണ് നാടിനെ ഏറെ കഷ്ടത്തിലാക്കിയ സംഭവം നടന്നത് . കാരക്കൽ, മഹാത്മാ കുടിവെള്ള പദ്ധതികളുടെ, വെള്ളം ശേഖരിക്കുന്ന കുളത്തിന്റെ വളരെ അടുത്താണ് കൈത്തോട്ടിലേക്ക് സാമൂഹിക വിരുദ്ധർ വലിയ അളവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയത് . അതോടെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത് . പത്തു ദിവസം കഴിഞ്ഞിട്ടും , വെള്ളം പൂർണമായും ശുദ്ധിയാകാത്തതിനാൽ പമ്പിങ്‌ പുനരാരംഭിയ്ക്കുവാൻ സാധിച്ചിട്ടില്ല . നാല് ദിവസം കൂടി സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും തുടർന്ന് ജലം പരിശോധിച്ച ശേഷം മാത്രമേ പമ്പിങ് പുനരാരംഭിക്കുകയുള്ളു എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .

അത്തരം നീച പ്രവർത്തികൾ ചെയ്ത സാമൂഹിക വിരുദ്ധന്മാരായ പ്രതികളെ ഉടൻ പിടികൂടണം എന്നവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ നിലപാട് എടുത്തതോടെ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു . വാർഡ് മെമ്പർ സിന്ധു മോഹൻ, പ്രസിഡന്റ് ഉൾപ്പെടെയുള്ള മറ്റ് പഞ്ചായത്ത് അംഗങ്ങളും പൂർണ പിന്തുണയേകി ഒപ്പം നിന്നു . DMO യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം , പഞ്ചായത്ത് ഭരണ സമതി ഉൾപ്പെടെ പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്ന് സബ് കമ്മറ്റി രൂപീകരിച്ച് മാലിന്യ പ്രശ്നം നേരിടാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ചു. പൂഞ്ഞാർ എം.എൽ.എ. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി , പ്രത്യക താല്പര്യമെടുത്തതോടെ അന്വേഷണ സംഘം ഉണർന്ന് പ്രവർത്തിച്ചു . കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെയും , പാലമ്പ്ര റോഡിലെയും വിവിധ സി സി ടിവികൾ പരിശോധിച്ചപ്പോൾ, രണ്ട് ടാങ്കർ ലോറികൾ പോകുന്നത് കണ്ടുപിടിച്ചു . പിന്നീട് നടന്നത് കാഞ്ഞിരപ്പള്ളി പോലിസിന്റെ അന്വേഷണ മികവിന്റെ പ്രതിഫലനമാണ് . അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച കാഞ്ഞിരപ്പള്ളി എസ്.ഐ. സുനേഖ് ഏറെ അഭിനന്ദങ്ങൾ അർഹിക്കുന്നു . ലോറി എത്തിയതും പോയതുമായ സമയം കണ്ടെത്തിയതോടെ, വിവിധ സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങളിലൂടെ ലോറികളുടെ റൂട്ട് മാപ്പ് മനസ്സിലാക്കി, വിദഗ്ദമായി ലോറി പോയ വഴിയിലൂടെ സഞ്ചരിച്ച് , ചേർത്തലയിൽ നിന്നും ലോറികൾ പിടികൂടി. രണ്ട് ഡ്രൈവർമാരും പോലീസ് പിടിയിലാണ് .

ഡ്രൈവർമാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പരിസര പ്രദേശത്തു നിന്നാണ് കക്കൂസ് മാലിന്യം ശേഖരിച്ചത് എന്ന് കരുതപെടുന്നുണ്ടെങ്കിലും , എവിടെ നിന്നാണ് എടുത്തത് എന്ന് ഇനിയും ഡ്രൈവർമാർ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത് . ഉടൻ തന്നെ പൂർണ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ .. .

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago