Categories: Uncategorized

കാഞ്ഞിരപ്പള്ളിയുടെ അഭിമാനമാമായ അക്കമ്മ ചെറിയാന്റെ പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിക്കുന്നു ; ഒക്ടോബർ 31 ന്  അനാച്ഛാദനം ചെയ്യും.



തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി, കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ,  സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കൂടുംബാംഗവുമായ  ശ്രീമതി. അക്കമ്മ ചെറിയാൻ എന്ന  മഹത് വ്യക്തിക്ക്  കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ഒരു സ്മാകം ഉയരുക എന്നത് കാഞ്ഞിരപ്പള്ളി ജനതയുടെ  ചിരകാല അഭിലാഷമായിരുന്നു. അതിന്റെ സാക്ഷാത്കാരം 2025 ഒക്ടോബർ 31 ന് അത് യാഥാർത്ഥ്യമാവുകയാണ്.

തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന നാമമാണ് അക്കമ്മ ചെറിയാന്റെത്. നിരവധിതവണ ജയിലിൽ അടയ്ക്കപ്പെട്ട അവർ കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയ ചരിത്രത്തിലെയും ഉജ്വല വ്യക്തിത്വമാണ്. ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ  പട്ടംതാണുപിള്ള അടക്കമുള്ള നേതാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. സർ സി.പി.യുടെ പിടിവാശിക്കെതിരെ ജിയിൽ വിമോചന സമരത്തിന് നേതാക്കൽ പുതുയ വഴിതേടി  ഒരു വനിതയുടെ നേതൃത്വത്തിൽ രാജകൊട്ടാരത്തിലേയ്ക്ക് മാർച്ച് ചെയ്യണം ആ ചുമതല ഏൽപ്പിച്ചത് അക്കാമ്മ ചെറിയാനെ ആയിരിന്നു. അങ്ങനെ 1114 തുലാം 7 ന് ശ്രീ. ചിത്തിരനിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ദിനത്തിൽ കൊട്ടാരത്തിലേയ്ക്ക് അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ ഒരു ലക്ഷം  കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്തു. കേണൽ വാട്കീസിന്റെ നിറതോക്കിന് മുൻപിൽ നെഞ്ചുവിരച്ചു നിന്ന അക്കമ്മ ചെറിയാന്റെ ധീരത കേരള ചരിത്രത്തിലെ ധീരമായ ഒരു അദ്ധ്യായമാണ്. സമരം വിജയിച്ചതോടെ 101 കാളകളെ പൂട്ടിയ രഥത്തിൽ അക്കമ്മ ചെറിയാനെ നാട് സ്വീകരിച്ച് ആനയിച്ചു.  ആ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലിനുകൂടിയാണ് കാഞ്ഞിരപ്പള്ളി സാക്ഷ്യം വഹിക്കാൻ പോകുന്നത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കൂടുംബാംഗവുമായ അക്കമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമകളുടെ അനാച്ഛാദനം 2025 ഒക്ടോബർ  31  3.പി.എം ന് കാഞ്ഞിരപ്പള്ളിയിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പ്  ശ്രീ. ഡോ.എൻ. ജയരാജ് എം.എൽ.എ നിർവഹിക്കും.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago