വലിയപതാലിലുണ്ടായ തർക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. 3 പേർക്കു പരുക്കേറ്റു. 19 പേരെ അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോഴഞ്ചേരി കാവുങ്കൽ വി.ജെ.സൈമൺ(67), എരുമേലി ഓലിക്കൽ ജോസ് ജോർജ് (54), ഇടമുറി പള്ളിപറമ്പിൽ സജി ദാനിയൽ (44) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വലിയപതാലിൽ ഉണ്ടായ അടിപിടിയിൽ പരുക്കേറ്റയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇരുവിഭാഗങ്ങൾ സംഘടിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റം രാവിലെ 9.20ന് കൂട്ടത്തല്ലിൽ കലാശിച്ചു. ആശുപത്രിയിലെ ഫർണിച്ചറുകൾക്കു നാശം നേരിട്ടു. ജീവനക്കാരെ കയ്യേറ്റം ചെയ്യാനും മുതിർന്നു. ആശുപത്രി ജീവനക്കാർ ഗേറ്റ് അടച്ചിട്ട് ഇവരെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.
കളത്തൂർ നെടുമ്പാല മുള്ളൻകുഴിയിൽ എം.രാജു പോൾ (59), കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കല്ലിങ്കൽ പറമ്പിൽ വി.ഡി.ബേബി (65), കുളത്തൂർ നെടുമ്പാല മുള്ളംകുഴിയിൽ എം.ബ്ലസൻ (30), ചാലാപ്പള്ളി ചാന്തുർ മാടക്കാട് എം.സി.ശശിധരൻ (60), വായ്പൂർ പെരുമ്പാറ തൃച്ചേറപ്പുറം വീട്ടിൽ ബിനു ടി.ബേബി (49), എഴുമറ്റൂർ പുത്തൻവീട്ടിൽ സാംസൺ പി.സാബു (27), പാടിമൺ പെരുമ്പാറ കാരങ്ങാട്ട് ബിനു ജോസഫ് (39), വായ്പൂർ പെരുമ്പാറ പാറയെപള്ളിയിൽ പി.സി.തോമസ് (56), കാഞ്ഞീറ്റുകര കുന്നംപാറക്കൽ സി.കെ.അനീഷ് (40), ചരൽകുന്ന് കാവുങ്കൽ അനീഷ് ജോസഫ് സൈമൺ (43), പഴവങ്ങാടി മാടത്തുംപടി ചാമക്കാലയിൽ ദാനിയൽ സി.ചാക്കോ (55), ആലപ്ര കുരുമ്പയിൽ ജോസ് (58), കാഞ്ഞീറ്റുകര കുന്നംപാറക്കൽ സി.കെ.കൊച്ചുമോൻ (സോമനാഥൻ–43), ഇടമൺ കോതാനി പാട്ടത്തിൽ പി.സി.സാംകുമാർ (48), മാടത്തുംപടി ചാമക്കാലയിൽ പീറ്റർ തോമസ് (43), പാടിമൺ പെരുമ്പാറ അതബോലിക്കൽ ഫാൻസിലി വർഗീസ് (55), ആനിക്കാട് പള്ളിക്കൽ ജോസഫ് പി.തോമസ് (48), എഴുമറ്റൂർ പുല്ലേരിമണ്ണിൽ മത്തായി സക്കറിയ (65), മാടത്തുംപടി ജോമോൻ പി.ദാനിയൽ (37) എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…