Categories: Uncategorized

ഭൂജല വകുപ്പിൽ നിന്നും 2 കുടിവെള്ള പദ്ധതികൾക്കായി 10 ലക്ഷം രൂപയുടെ ഭരണാനുമതി

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ രണ്ട് കുടിവെള്ള പദ്ധതികൾക്കായി സംസ്ഥാന ഭൂജല വകുപ്പ് മുഖേന ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കുഴൽ കിണറുകൾ നിർമ്മിച്ച് അവയിൽ നിന്നുള്ള ജലം ഉപയോഗപ്പെടുത്തി പമ്പ് ഹൗസുകളും, മോട്ടോറുകളും സ്ഥാപിച്ച ഓവർഹെഡ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് ജലവിതരണത്തിനാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇത് പ്രകാരം മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മുരിക്കും വയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ ആവശ്യത്തിനായി ശുദ്ധജല ലഭ്യതയ്ക്കായി എസ്റ്റിമേറ്റ് പ്രകാരം 4.49 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. ഇതോടൊപ്പം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പറത്താനത്ത് ശ്രീദുർഗ്ഗാദേവി ക്ഷേത്രം ഭാഗത്ത് ക്ഷേത്രാവശ്യത്തിനും, പ്രദേശവാസികളുടെ കുടിവെള്ള ആവശ്യത്തിനുമായി എസ്റ്റിമേറ്റ് പ്രകാരം 5.61 ലക്ഷം രൂപയുടെയും പദ്ധതിക്കുമാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്. പരമാവധി വേഗത്തിൽ ടെൻഡർ ക്ഷണിച്ച് പ്രവർത്തി നടത്തി പദ്ധതി നടപ്പിൽ വരുത്തി കുടിവെള്ള വിതരണം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago