കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ ഒരു ബൂത്തിൽ വോട്ടുകൾ വീണ്ടും എണ്ണണം എന്ന ശക്തമായ ആവശ്യവുമായി എൽഡിഎഫ് രംഗത്ത്. ജോളി മടുക്കകുഴി കളക്ടർക്ക് പരാതി നൽകി, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 12-)o വാർഡ്ലെ ഒന്നാം ബൂത്തിലെ വോട്ടിന്റെ എണ്ണം ടാബ്ലേഷൻ ഷീറ്റിൽ തെറ്റായി രേഖപ്പെടുത്തി എന്നാണ് പരാതി, പരാതി പരിശോധിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു
കാഞ്ഞിരപ്പള്ളി കൗണ്ടിംഗ് സെന്ററിലെ തെറ്റ് തിരുത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് 135 ആയി കുറഞ്ഞു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12 വാർഡിൽ ( പട്ടിമറ്റം നോർത്ത് ) ഒന്നാം ബൂത്തിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ട് എണ്ണിയതിൽ പിഴവ് സംഭവിച്ചു എന്നത് ചൂണ്ടിക്കാണിച്ച് , റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ജോളി മടുക്കക്കുഴി, ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബൂത്തിലെ വോട്ട് വീണ്ടും എണ്ണി തിട്ടപ്പെടുത്തി . ആകെ പോൾ ചെയ്ത വോട്ടും , സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടും തമ്മിൽ ചേരാതെ വന്നതോടെയാണ് പരിശോധന നടത്തിയത് . പോളിംഗ് സമയത്ത് ആ ബൂത്തിലെ ഒരു ബാലറ്റ് മെഷീൻ കേടായപ്പോൾ, രണ്ടാമത്തെ ബാലറ്റ് മെഷീൻ ഉപയോഗിച്ചാണ് വോട്ടിങ് പൂർത്തീകരിച്ചത് . എന്നാൽ കൗണ്ടിംഗ് സമയത്ത്, ശ്രദ്ധിക്കാതെ ആദ്യത്തെ മെഷീനിലെ വോട്ട് മാത്രമാണ് എണ്ണിയത്. അധികാരികളും ബൂത്ത് ഏജന്റുമാരും ആ വലിയ അബദ്ധം തിരിച്ചറിഞ്ഞില്ല . ആദ്യത്തെ ബാലറ്റ് മെഷീനിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 115 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 53 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 22 വോട്ടുമാണ് ലഭിച്ചത് .
ജോളിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എണ്ണാതെ പോയ രണ്ടാമത്തെ ബാലറ്റ് മെഷീനിലെ വോട്ടുകൾ ഇന്ന് എണ്ണിയപ്പോൾ, ജോളി മടുക്കക്കുഴിക്ക് ആകെ 396 വോട്ടും, തോമസ് കുന്നപ്പള്ളിക്ക് 168 വോട്ടും , ബിജെപി സ്ഥാനാർഥി കെ. വി. നാരായണന് 47 വോട്ടുകളും ബൂത്തിൽ നിന്നും ലഭിച്ചു . അതോടെ റീകൗണ്ടിങ് നടത്തിയപ്പോൾ പട്ടിമറ്റം ബൂത്തിൽ നിന്നും ജോളി മടുക്കക്കുഴിക്ക് 228 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു . ഒരു ബൂത്തിലെ ലീഡ് തിരുത്തിയപ്പോൾ വിജയിച്ച സ്ഥാനാർത്ഥിയായ തോമസ് കുന്നപ്പള്ളിക്ക് ലഭിച്ച ഭൂരിപക്ഷമായ 295 വോട്ടിൽ നിന്നും ലീഡ് 135 വോട്ടുകൾ ആയി കുറഞ്ഞു .
ജില്ലാ പഞ്ചായത്തിന്റെ മറ്റ് കൗണ്ടിംഗ് സ്‌റ്റേഷനുകളായ വെളളൂർ, നെടുംകുന്നം സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ജോളി മടുക്കക്കുഴി പരാതി നൽകി. റീകൗണ്ടിങ് കഴിയുമ്പോൾ വിജയിക്കും എന്നാണ് പ്രതീക്ഷയെന്ന് ജോളി മടുക്കക്കുഴി പറഞ്ഞു .
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…