വീടിന്റെ മുകളിൽനിന്ന് വീണ് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ സ്വദേശി തേവർകാട്ടിൽ ശ്രീകുമാർ (മുരുകൻ – 56) മരിച്ചു. ചെങ്കൽ ഈറ്റത്തോട്ടത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ബിനീഷിന്റെ വീടിന്റെ രണ്ടാം നിലയിൽനിന്ന് കാൽ തെറ്റി വീണത്
തിങ്കളാഴ്ച വൈകുന്നേരമാണ് ശ്രീകുമാർ ബിനീഷിന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ മറ്റ് ജോലിക്കാർ എത്തിയപ്പോഴാണ് ശ്രീകുമാറിനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.
മൃതദേഹം ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
• ഭാര്യ: ബിജി.
• മക്കൾ: അച്ചു, അമ്മു.
• സംസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് സ്വന്തം വീട്ടുവളപ്പിൽ നടക്കും.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…