Categories: Kanjirapally

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” സംഘടിപ്പിച്ചു വികസന സങ്കല്പത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്നും മാറിനിന്നുകൊണ്ടു പ്രായോഗിക വികസന കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട സെമിനാറിൽ സമൂഹത്തിൻറെ സ്ഥായിയായ വികസനത്തിന് ഉപകരിക്കപ്പെടുന്ന പ്രായോഗിക പദ്ധതികളും നിർദ്ദേശങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്
സന്തോഷപ്രദമായ സാമൂഹിക അന്തരീക്ഷവും ആരോഗ്യപൂർണമായ ജീവിത ചുറ്റുപാടുകളും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശാക്തീകരണത്തിനുള്ള പ്രായോഗിക മാർഗ്ഗങ്ങളും പദ്ധതികളും നിർദ്ദേശങ്ങളും ആണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത് സെമിനാർ കത്തീഡ്രൽ ഇടവക വികാരി ആർച്ച് പ്രീസ്റ്റ് റവ ഡോ കുര്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു സീനിയർ മാധ്യമപ്രവർത്തകനും, യൂട്യൂബറുമായ ശ്രീ.ജോ എ സ്കറിയ മോഡറേറ്ററായി നടന്ന ചർച്ചയിൽ അമൽജ്യോതി കോളേജിലെ പ്രൊഫ തോമസ് വർക്കി ജീവിത ഗുണനിലവാര വിശകലനത്തെക്കുറിച്ചും കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ റിസർച്ച് ഗൈഡ് ഡോ ജയമോള്‍ ജെയിംസ് സാമൂഹ്യ ശാക്തീകരണം കാഞ്ഞിരപ്പള്ളിക്ക് ഒരു വികസന മാതൃക എന്നതിനെക്കുറിച്ചും പീച്ചി ഫോർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ സീനിയർ സൈന്റിസ്റ്റ് ഡോ ജോസ് കല്ലറക്കൽ ജനജീവിതം സുഖമാകാൻ ചില ക്ഷേമ സംരംഭങ്ങൾ എന്നതിനെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചു

സെമിനാറിൽ ശ്രീ ആന്റോ ആൻറണി എംപി ചീഫ് ഡോ എൻ ജയരാജ് എംഎൽഎ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ജെസ്സി ഷാജൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോളി മുടക്കക്കുഴി പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മഞ്ജു മാത്യു ശ്രീ ബിജു പത്യാല ശ്രീ വി രാജൻ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും സംസാരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു

സെമിനാർ ഫാ തോമസുകുട്ടി ആലപ്പാട്ട് ഫാ ടോണി മുളങ്ങാശ്ശേരി ഡോ ബെന്നി ജോർജ് ശ്രീ ടോമി നീറിയാങ്കല്‍ സെബാസ്റ്റ്യൻ എള്ളുകുന്നേൽ ശ്രീ റെജി കൊച്ചു കരിപ്പാപറമ്പിൽ ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവർ നേതൃത്വം നൽകി

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

12 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

14 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

15 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

18 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

19 hours ago