മുണ്ടക്കയം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായ വിജയം ആവർത്തിച്ച് മുണ്ടക്കയം സെൻ്റ് ജോസഫ്‌സ് സെൻട്രൽ സ്കൂൾ. ഈ വർഷവും 100 ശതമാനം വിജയം കരസ്ഥമാക്കി വിദ്യാലയം കരുത്ത് തെളിയിച്ചു. പരീക്ഷയെഴുതിയ 73 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.
• സ്കൂൾ ടോപ്പർ: 96.7% മാർക്ക് നേടി അലീന സൂസൻ ജേക്കബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
• മികച്ച വിജയം: പരീക്ഷയെഴുതിയ 73 പേരിൽ 10 പേർ എല്ലാ വിഷയങ്ങൾക്കും A1 കരസ്ഥമാക്കി. 36 പേർക്ക് ഡിസ്റ്റിംഗ്ഷനും 27 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
നൂറിൽ നൂറ് തിളക്കം:
വിവിധ വിഷയങ്ങളിൽ മികച്ച സ്കോർ നേടിയ വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി.
• അമയ മോഹനൻ: സോഷ്യൽ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (100/100).
• മിലൻ സെബാസ്റ്റ്യൻ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (100/100).
• അലീന സൂസൻ ജേക്കബ്, അമീസ് പി. അൻസാദ്: ഹിന്ദി (100/100).
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ഫാദർ മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാദർ തോമസ് നാലന്നടിയിൽ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…