Categories: Uncategorized

എസ്. എം. വൈ. എം പ്രഥമ സംസ്ഥാന സമ്മേളനത്തിന് പാലായുടെ മണ്ണിൽ തുടക്കം കുറിച്ചു.

എസ്. എം. വൈ. എം പ്രഥമ സംസ്ഥാന സമ്മേളനം പാലാ രൂപതയുടെ ആതിഥേയത്തിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കം കുറിച്ചു. സീറോ മലബാർ സഭയിലെ പതിമൂന്ന് രൂപതകളിലെ യുവജനങ്ങളുടെ സാന്നിധ്യത്തിൽ എസ്. എം. വൈ. എം സംസ്ഥാന പ്രസിഡൻ്റ് ശ്രീ അലക്സ് തോമസ് പുളിമൂട്ടിൽ പതാക ഉയർത്തികൊണ്ട് എപ്രിൽ 13, 14, 15 തീയതികളിലായി നടത്തപ്പെടുന്ന സെനറ്റ് സമ്മേളനം ആരംഭിച്ചു. സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് തിരി തെളിയിച്ച് സമ്മേളനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണവും , പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും എസ്.എം.വൈ. എം സംസ്ഥാന സമിതി ഡയറക്ടർ റവ. ഫാ മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. എസ്. എം. വൈ. എം സംസ്ഥാന സമിതി ഡെപ്യൂട്ടി പ്രസിഡൻ്റ് അലൻ ജോളി സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്. എം. വൈ. എം ഗ്ലോബൽ ഡയറക്ടർ റവ. ഫാ ജേക്കബ് ചക്കാത്തറ, എസ്. എം. വൈ. എം ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. സാം സണ്ണി, എ.കെ. സി. സി ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, എസ്. എം. വൈ. എം പാലാ രൂപത പ്രസിഡൻ്റ് ശ്രീ മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ അറിയിക്കുകയും എസ്. എം. വൈ. എം സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് അഡ്വ. പ്രതീക്ഷാ രാജ് നന്ദി അറിയിക്കുകയും ചെയ്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago