ജില്ലാതല ഓണാഘോഷം സെപ്റ്റംബർ മൂന്നുമുതൽ എട്ടുവരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് തിരുനക്കര മൈതാനത്തു നടക്കും. ഓണാഘോഷത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. സമാപനത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നടൻ വിജയരാഘവന് സ്വീകരണമൊരുക്കും. വർണാഭമായ ഘോഷയാത്രയും സംഘടിപ്പിക്കും. ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കോട്ടയം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാകളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം. എസ്. ശ്രീജിത്ത്, സബ് കളക്ടർ ആയുഷ് ഗോയൽ, കോട്ടയം നഗരസഭാംഗം അഡ്വ. ഷീജ അനിൽ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി, ദർശന കൾച്ചറൽ അക്കാദമി ഡയറക്ടർ എമിൽ പുലിക്കാട്ടിൽ, ചലച്ചിത്രനിർമാതാവ് പ്രേം പ്രകാശ്, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റിയൻ തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…