പൊൻകുന്നം: ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞു.പൈക ആശുപത്രി ജംഗഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം .എസ് എ ബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മറീന ഞാറക്കാട്ടിൽ നിർവ്വഹിച്ചു.വർഷങ്ങളായുള്ള ഒരു നാടിന്റെ സ്വപ്നമാണ് ഇതിലൂടെ സഫലമായത്. പൈക ആശുപത്രി ജംഗഷനിൽ പൊൻകുന്നം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലായിരുന്നു.ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും ബസ് കാത്തിരിപ്പു കേന്ദ്രം എന്നത് സ്വപ്നമായിത്തന്നെ അവശേഷിച്ചു.എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് മുന്നിട്ടിറങ്ങിയപ്പോൾ ഖസ് കാത്തിരുപ്പു കേന്ദ്രമെന്ന നാടിന്റെ മുഴുവൻ സ്വപ്നമാണ് സഫലമായത്. കോട്ടയം റോഡ് സിൽ നിന്ന് ബസ് കാത്തിരിപ്പു കേന്ദത്തിന്റെ അനുമതി മേടിച്ചാണ് നിർമ്മാണം ആരംഭിച്ചത്. നിയമ പരമായ തടസ്സങ്ങളെല്ലാം ഒഴിവാക്കിയാണ് . നിർമ്മാണം പൂർത്തിയാക്കി .പൈക ജ്യോതി പബ്ലിക് സ്കൂൾ നാലു ലക്ഷം രൂപയോളം മുതൽ മുടക്കി മനോഹരമായ ബസ് കാത്തിരിപ്പു കേന്ദ്രം.നാടിനു സമർപ്പിച്ചത്.പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം പൊൻകുന്നം സബ് ഇൻസ്പെക്ടർ അംഗതൻ പി.വി. മുഖ്യ പ്രഭാഷണം നടത്തി.എലിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് . ജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ, പൈക സെന്റ് ജോസഫ്സ് പള്ളി അസി:വികാരി ഫാ: മാത്യു തെരുവൻ കുന്നേൽ,പൈക പി..എച്ച്.സി. സൂപ്രണ്ട് ഡോ ജെയ്സി എം കട്ടപ്പുറം, , ജ്യോതി പബ്ലിക് സ്കൂളിലെ പി.റ്റി.എ. വൈസ് പ്രസിഡന്റ് ലൂസി ജോ ജോ, മാർ തോമസ് കുര്യാളശേരി പിതാവിന്റെ നൂറാം ചരമ വാർഷികത്തി നാണ് നാലു ലക്ഷം രൂപ മുതൽ മുടക്കി മനോഹരമായ ബസ് കാത്തിരിപ്പു കേന്ദ്രം ജ്യോതി പബ്ലിക് സ്കൂൾ നാടിനു സമർപ്പിച്ചത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…