മുണ്ടക്കയം:കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികൾക്ക് പഠനത്തിൻ്റെ ഭാഗമായ ഫീൽഡ് വിസിറ്റ് ഇത്തവണ ‘ആന വണ്ടിയിലെ’ ഫീൽഡ് വർക്ക് കാര്യം കൂടി ആണ്. കെ എസ് ആർ ടി സി ആവിഷ്കരിച്ച ചാർട്ടേഡ് സർവീസിൻ്റെ സാധ്യത മനസ്സിലാക്കിയ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സെമസ്റററിലെ ഫീൽഡ് സന്ദർശനങ്ങൾ കെ എസ് ആർ ടി സി ചാർട്ടേഡ് സർവീസ് വഴി നടത്താൻ തീരുമാനിച്ചത്. കുമളി കെ സ് അർ ടി സി ഡിപ്പോയിലെ ഉദ്യോഗസ്ഥർ പൂർണ പിന്തുണയും നിർദേശങ്ങളും നൽകി ഈ ഉദ്യമത്തെ കുട്ടികളിലേക്ക് എത്തിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള സന്നദ്ധ സംഘടനകൾ സന്ദർശിച്ച് അവിടത്തെ സോഷ്യൽ വർക്ക് പ്രവർത്തനങ്ങൾ പഠിക്കുക എന്ന ലക്ഷ്യത്തിൽ തുടർന്നും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ആണ് ഡിപ്പാർട്ട്മെൻ്റിൻ്റെ തീരുമാനം എന്ന് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജസ്റ്റിൻ പി ജെ , ഫീൽഡ് വർക്ക് കോർഡിനേറ്റർമാരായ ഡോ. ജോബി ബാബു, ശ്രീ.വിശാഖ് മോഹൻ എന്നിവർ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…