മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരിശ കോളേജിൽ KSU യൂണിറ്റ് രുപികരിച്ചു. അമലേഷ് അധ്യക്ഷ വഹിച്ച യോഗത്തിൽ
കെഎസ്‍യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു
വർഗ്ഗിയതക്കും, അക്രമത്തിനും എതിരെ പോരാടുന്ന വിദ്യാർത്ഥി പ്രസ്ഥാനം കെഎസ്‍യു ആണെന്നും കേരളത്തിലെ വിദ്യാർത്ഥി കളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും സംരക്ഷിക്കുവാനും കേരളത്തിൽ ഇന്ന് കെഎസ്‍യു മാത്രമാണുള്ളതെന്നും എസ്എഫ്ഐ വെറും ഭരണ വിലാസം സംഘടനയായി മാറിയെന്നും കെ എൻ നൈസാം പറഞ്ഞു
14 അംഗ യൂണിറ്റ് കമ്മറ്റിയെ തിരഞ്ഞെടുത്തു യൂണിറ്റ് പ്രസിഡന്റായി അമലേഷിനെയും സെക്രട്ടറിയായി അൻസിൽ അൻസാരിയെയും തിരഞ്ഞെടുത്തു
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് രാജു, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി ജയചന്ദ്രൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റെമിൻ രാജൻ, വൈസ് പ്രസിഡന്റ്, മണികണ്ഠൻ കെ എസ്, സെക്രട്ടറി അഖിൽ എം എസ്, ബരിക് കെ എസ് യൂ ജില്ലാ കമ്മിറ്റി അംഗം, മുരിക്കുംവയൽ വാർഡ് മെമ്പർ സിനിമോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അനിൽ പി അർ, യൂത്ത് കോൺഗ്രസ് മുരിക്കുംവയൽ യൂണിറ്റ് പ്രസഡൻ്റും അഭിനന്ദ് സുരേന്ദ്രൻ, ടോമി താമരശ്ശേരി, രാജൻകുട്ടി , സാബു മടുക്കാങ്കെൻ എന്നിവർ സംസാരിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…