വാഴൂർ: പുളിക്കൽ കവലയ്ക്ക് സമീപം സെന്റ് മേരിസ് ദേവാലയത്തിന്റെ സെമിത്തേരിയോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വൻ അപകടം ഒഴിവാക്കി നിയന്ത്രണവിധേയമാക്കി. മാലിന്യം കത്തിക്കുന്നതിനിടെ കുഴിയിൽ പൊട്ടാതെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിക്കുകയും സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ പടരുകയുമായിരുന്നു. വിവരമറിഞ്ഞ് പാമ്പാടി യൂണിറ്റിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനടി സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്. തീ പടരുന്ന ദിശയിൽ തൊട്ടുതാഴെ ബാങ്ക് കെട്ടിടം സ്ഥിതി ചെയ്തിരുന്നതിനാൽ വലിയൊരു നാശനഷ്ടത്തിന് സാധ്യതയുണ്ടായിരുന്നു. എന്നാൽ പ്രദേശവാസികളുടെ ജാഗ്രതയും ഫയർ ഫോഴ്‌സിന്റെ കൃത്യസമയത്തുള്ള ഇടപെടലും മൂലം ബാങ്ക് കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞത് വലിയൊരു അപകടം ഒഴിവായി
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…