കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

വാഴൂർ പുളിക്കൽ കവലയിൽ തീപിടിത്തം: ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

0
102c0b3f-14b7-4e34-942d-de20214925bb

വാഴൂർ: പുളിക്കൽ കവലയ്ക്ക് സമീപം സെന്റ് മേരിസ് ദേവാലയത്തിന്റെ സെമിത്തേരിയോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വൻ അപകടം ഒഴിവാക്കി നിയന്ത്രണവിധേയമാക്കി. മാലിന്യം കത്തിക്കുന്നതിനിടെ കുഴിയിൽ പൊട്ടാതെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിക്കുകയും സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ പടരുകയുമായിരുന്നു. വിവരമറിഞ്ഞ് പാമ്പാടി യൂണിറ്റിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനടി സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്. തീ പടരുന്ന ദിശയിൽ തൊട്ടുതാഴെ ബാങ്ക് കെട്ടിടം സ്ഥിതി ചെയ്തിരുന്നതിനാൽ വലിയൊരു നാശനഷ്ടത്തിന് സാധ്യതയുണ്ടായിരുന്നു. എന്നാൽ പ്രദേശവാസികളുടെ ജാഗ്രതയും ഫയർ ഫോഴ്‌സിന്റെ കൃത്യസമയത്തുള്ള ഇടപെടലും മൂലം ബാങ്ക് കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞത് വലിയൊരു അപകടം ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *