കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതിയും , കൊച്ചിൻ മെട്രോയും കേരളത്തിന് സമ്മാനിച്ച വികസന നായകനും കേരളത്തിലെ പാവങ്ങളുടെ ആശ്രയവും ആയിരുന്ന ഉമ്മൻ ചാണ്ടി സ്വന്തം പാർട്ടിക്കകത്തു നിന്നും, മുന്നണിയിൽ നിന്നും രാഷ്ട്രിയ എതിരാളികളിൽ നിന്നും കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മെ വിട്ട് പിരിഞ്ഞതെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
എല്ലാവരെയും ചേർത്തു നിർത്തി UDF നെ നയിച്ച ഉമ്മൻ ചാണ്ടി എന്ന ജന നേതാവിനെ മാതൃകയാക്കാൻ ഇപ്പോഴത്തെ നേതൃത്വം ശ്രമിച്ചില്ലെങ്കിൽ UDF ന് അധികാരം സ്വപ്നം മാത്രമായി മാറുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
ബിബിൻ ശൂരനാടൻ, ബിജു തെക്കേടം, സുനി സുബിച്ചൻ, സന്തോഷ് മൂക്കിലിക്കാട്ട്, ബിജു കണിയാമല, ജി. ജഗദീഷ് സ്വാമിആശാൻ , സുബിച്ചൻ പുതുപ്പള്ളി, കെ.എം. കുര്യൻ, സുരേഷ് ബാബു പി ബി, ശ്രീലക്ഷ്മി, മണി കിടങ്ങൂർ, ഷാജി താഴത്തുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…