ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം പൂർത്തിയാക്കി കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ പരാതികളും ഉയരുന്നു. എരുമേലി, പൂഞ്ഞാർ ഡിവിഷനുകളെക്കുറിച്ചാണു പ്രധാനമായും പരാതികൾ
ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക ഡിവിഷനുകളിലായി വിഭജിക്കപ്പെട്ടെന്നാണു പരാതി. വെള്ളാവൂർ, മണിമല പഞ്ചായത്തു ഭാഗങ്ങൾ കൂടി കൂട്ടി ചേർക്കപ്പെട്ടതോടെ ഡിവിഷന്റെ ഘടന തന്നെ മാറി. മുൻപ് എരുമേലി ബ്ലോക്ക് ഡിവിഷനും അതിനോടു ചേർന്നു കിടക്കുന്നതുമായ ചേനപ്പാടി, മുക്കൂട്ടുതറ, എരുമേലി, കോരുത്തോട്, പുഞ്ചവയൽ, പൊന്തൻപുഴ എന്നിവ ആയിരുന്നു എരുമേലി ഡിവിഷൻ. എന്നാൽ ഇപ്പോൾ പുനർനിർണയിച്ചതോടെ പുലിക്കുന്ന് ബ്ലോക്ക് ഡിവിഷൻ രൂപീകരിച്ച് കോരുത്തോടിന്റെ പകുതി ഭാഗങ്ങളും പുഞ്ചവയലും അതിനോട് ചേർക്കുകയും മുണ്ടക്കയം ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമാക്കുകയും ചെയ്തു. ചേനപ്പാടി ബ്ലോക്ക് കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി.
അതേസമയം എരുമേലി മേഖലയുമായി നേരിട്ട് ബന്ധമില്ലാത്തതും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ ഭാഗവുമായ മണിമല, പൊന്തൻപുഴ തുടങ്ങിയ ബ്ലോക്കുകൾ എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ചേർത്തു. ഒപ്പം എരുമേലി, മുക്കൂട്ടുതറ, കോരുത്തോടിന്റെ പകുതി ഭാഗങ്ങൾ എന്നിവയും ചേർന്നതാണ് പുനർനിർണയിച്ച എരുമേലി ഡിവിഷൻ. ശബരിമലയുടെ കവാടവും ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, ശബരി റെയിൽവേ തുടങ്ങിയ വികസന പദ്ധതികളും നടപ്പിലാക്കുന്ന എരുമേലി ഡിവിഷന്റെ പ്രസക്തി നഷ്ടപ്പെടുന്നതാണ് ഡിവിഷൻ പുനർനിർണയവും എന്നാണ് ആക്ഷേപം.
വർധന 11 ബ്ലോക്കിലും ഓരോ വാർഡ് വീതം
കോട്ടയം ∙ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ജില്ലയിൽ 11 ബ്ലോക്കിലും ഓരോ വാർഡ് വീതം വർധിച്ചു.
നമ്പറിൽ പരാതി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ പുതിയതായി രൂപീകരിച്ച ആറാം വാർഡായ പുലിക്കുന്ന് രൂപീകരണത്തിൽ പരാതി ഉയർന്നിരുന്നു. മുണ്ടക്കയം പഞ്ചായത്തിലെ കുളമാക്കൽ, പുലിക്കുന്ന്, താന്നിക്കപ്പതാൽ, വട്ടക്കാവ്, ഇഞ്ചിയാനി, എന്നീ സ്ഥലങ്ങളും, എരുമേലി പഞ്ചായത്തിലെ കണ്ണിമല, കാരിശേരി എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് പുതിയ പുലിക്കുന്ന് വാർഡ്. നമ്പർ സംബന്ധിച്ചു ലഭിച്ച പരാതി പരിഹരിച്ച ശേഷമാണ് വിജ്ഞാപനം ഇറക്കിയത്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…