ശബരിമല മണ്ഡലകാലം സജീവമായതോടെ മുണ്ടക്കയം-കോരുത്തോട് കാനനപാതയിൽ രാത്രികാല യാത്ര ദുഷ്കരമാകുന്നു. തീർത്ഥാടക വാഹനങ്ങൾ രാത്രിയിൽ ഹൈബീം ലൈറ്റുകൾ (ഡിം ചെയ്യാതെ) ഉപയോഗിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതായും ഇത് അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതി ഉയരുന്നു.
ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭൂരിഭാഗം വാഹനങ്ങളും ഡിം ആന്റ് ബ്രൈറ്റ് സംവിധാനം കൃത്യമായി പാലിക്കാത്തത് എതിരെ വരുന്ന ഇരുചക്ര വാഹനയാത്രക്കാരെയും മറ്റും സാരമായി ബാധിക്കുന്നു.വളവുകളും ഇടുങ്ങിയ ഭാഗങ്ങളും നിറഞ്ഞ കോരുത്തോട് റോഡിൽ പെട്ടെന്നുണ്ടാകുന്ന കാഴ്ചമറയൽ വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞും മറ്റ് വാഹനങ്ങളിൽ ഇടിച്ചും നിരവധി അപകടങ്ങളാണ് മുണ്ടക്കയം ഭാഗത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
“രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾ ഡിം അടിക്കാത്തത് കാരണം റോഡിന്റെ വശങ്ങൾ കാണാൻ കഴിയുന്നില്ല. ഇത് പലപ്പോഴും ബൈക്ക് യാത്രക്കാരെ റോഡരികിലെ കുഴിയിലേക്കോ മതിലിലേക്കോ ഇടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു,” എന്ന് പ്രദേശവാസികൾ പറയുന്നു.
സുരക്ഷാ മുന്നറിയിപ്പുകളും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിം അടിക്കാതെ വരുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും ബോധവൽക്കരണം നൽകണമെന്നും ആവശ്യം ശക്തമാണ്.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…