കുട്ടിക്കാനം മരിയൻ കോളേജിലെ എഫ് ഐ യു ജി പി പ്രോഗ്രാമിൽ മാധ്യമ പഠന വിഭാഗം ഓഫർ ചെയ്ത നൈപുണ്യ മെച്ചപ്പെടുത്തൽ കോഴ്സായ ഫോട്ടോഗ്രഫിയുടെ ഭാഗമായി ‘ഷട്ടർ സ്റ്റോറീസ്’ എന്ന പേരിൽ ചിത്രപ്രദർശനം നടത്തി. മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രാഹം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഷൈജു കെ എസ്, അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, എഫ് ഐ യു ജി പി കോഡിനേറ്റേഴ്സ് ബിജു പി മാണി, സിമി ജോൺ, മാധ്യമ വിഭാഗം തലവൻ ഫാ. സോബി തോമസ് കന്നാലിൽ, എക്സിബിഷൻ കോർഡിനേറ്റർ ആഷ്ലി മാത്യു എന്നിവർ സംസാരിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി ചിത്രപ്രദർശനം കാണുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
31 വിദ്യാർത്ഥികളുടെ തെരഞ്ഞെടുത്ത ഇരുന്നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 600ലധികം ആളുകൾ പ്രദർശനത്തിൽ പങ്കുചേർന്നു. കുട്ടിക്കാനം സെൻ്റ് പയസ് ടെൻത് സ്കൂളിലെ വിദ്യാർത്ഥികളും ചിത്രപ്രദർശനം സന്ദർശിച്ചു. ഡിപ്പാർട്ട്മെൻ്റിൻ്റെ ഭാഗമായുള്ള സ്റ്റുഡിയോ മരിയനിലാണ് പ്രദർശനം നടന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…