നാടക,സീരിയല്‍ നടൻ കെ.പി.എ.സി രാജേന്ദ്രൻ (73) അന്തരിച്ചു. 43 വർഷമായി കെ.പി.എ.സിയിലെ സ്ഥിരം നടനായിരുന്ന അദ്ദേഹം ഉപ്പും മുളകും സീരിയലില്‍ പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 10ന് കെ.പി.എ.സിയില്‍ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11 മണിക്ക് കായംകുളം മുനിസിപ്പല്‍ ശ്മശാനത്തില്‍.
തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ പരമുപിള്ളയുടെ വേഷം 28വർഷമായി ചെയ്തു വന്നത് രാജേന്ദ്രനായിരുന്നു. റിലീസാകാനുള്ള ചില സിനിമകളിലും അഭിനയിച്ചിരുന്നു.കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരവും ലഭിച്ചിരുന്നു.
മുണ്ടക്കയം ചിറ്റടിയില്‍ ളാഹയില്‍ വീട്ടില്‍ രാമൻനായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എല്‍.പുരം സദാനന്ദന്റെ ‘സിംഹം ഉറങ്ങുന്ന കാട്’ എന്ന നാടകത്തിനുവേണ്ടിയാണ് കെ.പി.എ.സിയില്‍ എത്തിയത്. തോപ്പില്‍ഭാസിയുടെ വിയോഗത്തെതുടർന്ന് അദ്ദേഹത്തിന്റെ നാടകങ്ങള്‍ കെ.പി.എ.സിക്കുവേണ്ടി പുനഃസംവിധാനം ചെയ്യുന്നതിലും രാജേന്ദ്രന്റെ പങ്ക് വളരെ വലുതായിരുന്നു. കെ.പി.എ.സിയുടെ 30ഓളം നാടകങ്ങളില്‍ അഭിനയിച്ചു. കെ.പി.എ.സി നാടകട്രൂപ്പിന്റെ കണ്‍വീനറായും ദീർഘകാലം പ്രവർത്തിച്ചു. വർഷങ്ങളായി കായംകുളത്തായിരുന്നു താമസം. ഭാര്യ: സൂര്യകുമാരി. മക്കള്‍:അനൂപ്, അരുണ്‍.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…