ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശ്ശേരിപ്പാറ എക്സ്- സർവ്വീസ് മെൻ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ട സ്ഥലത്ത് പിടിക്കാൻ കൂട് വെച്ച വനം വകുപ്പ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കിട്ടാഞ്ഞതിനാൽ കൂട് തിരിച്ചു നൽകാനുള്ള തീരുമാനത്തിൽ. കൂട് സ്ഥാപിച്ച റബർ തോട്ടത്തിന് അടുത്ത് കഴിഞ്ഞ ദിവസം നിരീക്ഷണത്തിനിടെ പമ്പാ നദിയുടെ തീരത്തിന് അടുത്തു കൂടി പുലി പോകുന്നത് വനം വകുപ്പിന്റെ പട്രോളിംഗ് സംഘം കണ്ടിരുന്നു എന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു. ഇതേതുടർന്ന് വീണ്ടും നിരീക്ഷണം തുടർന്നിരുന്നു. എന്നാൽ കൂടിന്റെ പരിസരങ്ങളിൽ എങ്ങും ഇതുവരെയും പുലിയെ കണ്ടിട്ടില്ല. കൂടിന് സമീപം വെച്ച നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിലും ദൃശ്യങ്ങൾ ഇല്ലന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറയുന്നു. ഇതോടെ പുലിയെ പിടിക്കാനുള്ള കൂട് തിരിച്ചു നൽകേണ്ട സ്ഥിതിയിൽ ആണ് വനം വകുപ്പ്. കൂട്ടിൽ ഇരയായി പുലിയെ ആകർഷിക്കാൻ ഒരു വളർത്തു നായയെ വെച്ചിരുന്നു. പുലിയുടെ സാന്നിധ്യം ഇല്ലന്ന് വ്യക്തമായതോടെ ഈ നായയെ കഴിഞ്ഞ ദിവസം കൂട്ടിൽ നിന്നും മാറ്റി ഉടമയെ ഏൽപ്പിച്ചിരിക്കുകയാണ്. അതേസമയം പുലി ആണോ കടുവ ആണോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. ഇതേ സ്ഥലത്ത് റബർ ടാപ്പിംഗ് നടത്തുമ്പോൾ ആണ് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടെന്ന് അറിയിച്ചത്. പുലി ആണെന്ന് ഇയാൾ ഉറപ്പിച്ചു പറയുകയും തുടർന്ന് സ്ഥലം പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെയും കടുവയുടെയും സമാനമായ കാൽപാടുകൾ ബോധ്യമായതോടെ ആണ് പിടിക്കാൻ കൂട് വെച്ചത്. റാന്നി എംഎൽഎ പ്രമോദ് നാരായണൻ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ കൂട് വെയ്ക്കുമ്പോൾ എത്തിയിരുന്നു. ഒപ്പം ക്യാമറ നിരീക്ഷണം, 40 അംഗ വനപാലകരുടെ ടീമിന്റെ പട്രോളിംഗ് എന്നിവ ഏർപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ പഞ്ചായത്ത് തല ജാഗ്രത സമിതി യോഗം ചേർന്ന് പ്രദേശത്തെ തോട്ടങ്ങൾ, പറമ്പുകൾ എന്നിവിടങ്ങളിലെ കാടുകൾ വെട്ടാനും നടപടി തുടങ്ങിയിരുന്നു. കൂട് വെക്കുകയും പട്രോളിംഗ് ആരംഭിക്കുകയും ഇതോടൊപ്പം നാട്ടിലെ സ്ഥലങ്ങളിലെ കാടുകൾ നീക്കാനും തുടങ്ങിയ ശേഷം പുലി ഉൾപ്പെടെ ഏതെങ്കിലും വന്യ ജീവിയെ നാട്ടിലെ ആരും കണ്ടതായി വിവരങ്ങൾ ലഭിച്ചിട്ടില്ലന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ ആണ് കൂട് തിരിച്ചു നൽകേണ്ട സാഹചര്യം ആയിരിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. ഇനി നിരീക്ഷണം മാത്രമാക്കി പുലിയോ വന്യ ജീവികളോ ഇല്ല എന്ന് ഉറപ്പായാൽ കൂട് തിരിച്ചു വനം വകുപ്പിന് നൽകുമെന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…