മുണ്ടക്കയം കൂട്ടിക്കൽ റോഡിലെ കുഴിയിൽ ഓട്ടോ തൊഴിലാളികൾ വാഴ നട്ട് പ്രതിഷേധിച്ചു എങ്കിലും ഇതുവരെ പരിഹാരം കാണാൻ സാധിച്ചിട്ടില്ല, റോഡിലെ കുഴിയിൽ വാഴ നട്ടു മടുത്തിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു,
ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ കുഴി രൂപപ്പെട്ടത്. നാളുകളായെങ്കിലും ഇനിയും മൂടിയിട്ടില്ല. കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. കുഴി അറിയാതെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. ചെറു വാഹനങ്ങൾ കുഴിയിൽ ചാടി തകരാറിലാകുന്നതും പതിവായിരിക്കുകയാണ്. ഓട്ടോ തൊഴിലാളികൾ റോഡിൽ വാഴ നട്ടു മടുത്തു
ഇവിടെ പൈപ്പിലെ തകരാറുകൾ പരിഹരിച്ച് അടിയന്തരമായി കുഴി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകട ഭീഷണിയാകുന്ന ഈ കുഴി ഉടൻ അടക്കണം എന്ന് ചൂണ്ടി കാട്ടി കേരള ടുഡേ എസ്‌സിക്യൂട്ടീവ് എഡിറ്റർ വിപിൻ രാജു പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…