Categories: Uncategorized

മുണ്ടക്കയം ടി.ബി ജംഗ്ഷനൂടെയുള്ള യാത്ര അല്പം റിസ്‌ക്കാണ്, ഇരുട്ടിലമർന്ന് മുണ്ടക്കയം ടി.ബി ജംഗ്ഷൻ…. വഴിവിളക്കുകൾ മിഴിപൂട്ടി, രാത്രികാലങ്ങളിൽ മദ്യപസംഘം പല വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങുന്നത്, ടൗണിൽ തെരുവുനായ ശല്യവും രൂക്ഷമാണ്…

സന്ധ്യ മയങ്ങിയാൽ മുണ്ടക്കയം ടി.ബി ജംഗ്ഷനൂടെയുള്ള യാത്ര അല്പം റിസ്‌ക്കാണ്. ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്ന ജംഗ്ഷൻ ഇരുട്ടിലമർന്നതോടെ സ്ത്രീകളടക്കമുള്ളവർ ഭീതിയോടെയാണ് കടന്നുപോകുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ പലതും മിഴിയടച്ചതോടെയാണ് യാത്രക്കാരുടെ ദുരിതം തുടങ്ങിയത്. മുണ്ടക്കയം ടൗണിലും പരിസര മേഖലകളും പ്രകാശപൂരിതമാക്കാൻ വർഷങ്ങൾക്ക് മുമ്പ് എം.പി ഫണ്ടിൽനിന്ന് 14 ലക്ഷം രൂപ മുടക്കി സോളാർ വിളക്കുകൾ സ്ഥാപിച്ചെങ്കിലും മതിയായ സംരക്ഷണമില്ലാതെ വന്നതോടെ നശിച്ചു. എന്തിന് ബാറ്ററിയും സോളാർ പാനലുകളും അടക്കം മോഷണം പോയി.

കൂട്ടിക്കൽ റോഡിലും കോസ്‌വേ പാലത്തിലും ടൗണിൽ ദേശീയപാതയുടെ വശത്തുമായി 56 വഴിവിളക്കുകളാണ് അന്നു സ്ഥാപിച്ചത്. ഇവയിൽ ഒന്നുപോലും ഇന്ന് പ്രവർത്തിക്കുന്നില്ല. മോഷണമടക്കം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടി.ബി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം .

മദ്യപസംഘം പിടിമുറുക്കി

റോഡിനിരുവശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. രാത്രി എട്ടര കഴിഞ്ഞാൽ കടകൾ അടയ്ക്കുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിലാകും. രാത്രികാലങ്ങളിൽ മദ്യപസംഘം പല വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങുന്നത്. ഇത് വ്യാപാരികൾക്ക് മാത്രമല്ല യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കേട്ടാലറയ്ക്കുന്ന അസഭ്യവർഷങ്ങൾ പതിവാണ്. കൂടാതെ ടൗണിൽ തെരുവുനായ ശല്യവും രൂക്ഷമാണ്.

പരിഹാരമുണ്ട്, മനസുവച്ചാൽ

ടി.ബി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ കോസ്‌വേ കവലയിലും മുണ്ടക്കയം ബസ് സ്റ്റാൻഡ് ജംഗ്ഷൻ വരെയും വെളിച്ചം ലഭിക്കും. ഇതോടെ സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കാൻ സാധിക്കുന്നതോടൊപ്പം രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയും ഉറപ്പാക്കാനാകും.

”മുണ്ടക്കയം പഞ്ചായത്ത് ഓഫീസ്, ടൂറിസ്റ്റ് ബംഗ്ലാവ്, പൊലീസ് സ്റ്റേഷൻ എന്നിവ പ്രവർത്തിക്കുന്നത് ഇവിടെയാണ്. എന്നിട്ടും വെളിച്ചം ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകുന്നില്ല.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago