മുണ്ടക്കയത്തെ മുതിർന്നവർക്ക് മുക്കിനും മൂലയിലും മിണ്ടാനും പറയാനും ഒരിടം ഒരുക്കി ഗ്രാമപഞ്ചായത്ത്.
മുണ്ടക്കയം….. നാടിനെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മുണ്ടക്കയത്തെ 40 അംഗനവാടികളോടും ചേർന്ന് വയോജന സൗഹൃദ സദസ്സുകൾ രൂപീകരിച്ച്, മുതിർന്നവർക്ക് മിണ്ടാനും പറയാനും ഒരിടം ഒരുക്കിയിരിക്കുകയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.
പഞ്ചായത്ത് തല ഉദ്ഘാടനം അമരാവതി അംഗനവാടിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിച്ചു.
വയോജനങ്ങൾക്കായി കലാ മത്സരങ്ങൾ, വിനോദ യാത്രകൾ,
ചികിത്സ സഹായങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. ഷീല ഡോമിനിക്ക് സിവി അനിൽകുമാർ,സുലോചന സുരേഷ്, ഷിജി ഷാജി, കെ എൻ സോമരാജൻ,ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, റെയിച്ചാൽ കേ.റ്റി, പി എ രാജേഷ്, ഐ സി ഡി എസ് ഓഫീസർ നിതാ നെൽവിൻ എന്നിവർ പ്രസംഗിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…