Categories: Uncategorized

പെരുവന്താനം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസനങ്ങൾ എണ്ണിപ്പറയുന്ന വികസന സദസ്സ് നടത്താൻ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം…

പെരുവന്താനം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സർക്കാരിന്റെ വികസനങ്ങൾ എണ്ണിപ്പറയുന്ന വികസന സദസ്സ് നടത്താൻ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം…


വരുന്ന പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് സർക്കാരിന്റെ വികസനങ്ങൾ എണ്ണിപ്പറയുവാൻ പിണറായി സർക്കാർ പഞ്ചായത്ത് തലങ്ങളിൽ നടത്തുന്ന പരിപാടിയാണ് വികസന സദസ്സ്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനായി സർക്കാർ നടത്തുന്ന പരിപാടിയാണ് ഇതെന്നും ഇത്തരം പരിപാടികൾ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടത്തപ്പെടില്ല എന്നതുമാണ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം നിലപാടെടുത്തിട്ടുള്ളത്. എന്നാൽ ഇതിന് വിരുദ്ധമായി കോൺഗ്രസ് ഭരിക്കുന്ന പെരുവന്താനം പഞ്ചായത്തിൽ വികസന സദസ്സ് നടത്തുവാൻ കോൺഗ്രസ് മെമ്പർമാരുടെ ഉൾപ്പെടെ അംഗീകാരം നേടിക്കൊണ്ട് ഐക്യകണ്ഠമായി ആണ് കമ്മറ്റി തീരുമാനം പാസാക്കിയിരിക്കുന്നത്. ഇതിൽ കമ്മിറ്റിയിൽ പങ്കെടുത്ത വാർഡ് മെമ്പർ ഷാജി പുല്ലാട് മാത്രം തീരുമാനം അറിയിച്ചിട്ടില്ല, പാർട്ടിയോടും പഞ്ചായത്ത് പ്രസിഡന്റ്‌ നോടും ചോദിച്ചതിന് ശേഷം മാത്രമേ തീരുമാനം പറയാൻ സാധിക്കു എന്നാണ് ഷാജി പുല്ലാട് കമ്മിറ്റിൽ അറിയിച്ചത്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് ഇ ആർ ബൈജു, പാലൂർക്കാവ് വാർഡ് മെമ്പർ ഷീബ ബിനോയ് തുടങ്ങിയവർ കമ്മറ്റിയിൽ നിന്നും വിട്ടു നിന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കോൺഗ്രസ് വാർഡ് മെമ്പർമാരുടെ ഇത്തരം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago