Categories: Uncategorized

മുണ്ടക്കയത്തെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം ഓടയിലൂടെ മണിമലയാറ്റിലെത്തിച്ചേരാൻ തുടങ്ങിയിട്ട് നാളേറെയായി….നാടിന്റെ ജീവനാഡിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി…

നാടിന്റെ ജീവനാഡിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി. വേനലിൽ വറ്റിവരണ്ട ആറിന്റെ വശങ്ങളിൽ കുന്നോളം മാലിന്യമുണ്ട്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണേറെയും. മലിനജലം ഓട വഴിയാണ് ആറ്റിലേക്ക് ഒഴുക്കുന്നത്. കടും നിറത്തിൽ ഒഴുകിവരുന്ന മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കും. മഴ പെയ്താൽ മാലിന്യം കുത്തിയൊഴുകി സമീപത്തെ ചെക്ക് ഡാമിലടിയും. ഈ ചെക്ക്ഡാമിൽ നിന്നുമാണ് ജലവിതരണ വകുപ്പ് കുടിവെള്ളം മുണ്ടക്കയം പ്രദേശത്ത് പമ്പ് ചെയ്യുന്നത്. മുണ്ടക്കയത്തെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം ഓടയിലൂടെ മണിമലയാറ്റിലെത്തിച്ചേരാൻ തുടങ്ങിയിട്ട് നാളേറെയായി. മുൻപ് പഞ്ചായത്തും, ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കിയെങ്കിലും പിന്നീട് നിലച്ചു. ജലനിരപ്പ് ഉയർന്നതിനാൽ മാലിന്യം ഒഴുകിയെത്തുന്നത് കണ്ടെത്താനാകുന്നില്ല. അടിയന്തരമായി ഓടകളടക്കം ശുചീകരിച്ച് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതികൾ ഒലിച്ചുപോയി

സംരക്ഷണ പദ്ധതികൾ കടലാസിൽ ഒതുങ്ങിയതാണ് മണിമലയാറിന് ചരമഗീതമൊരുക്കിയത്. ബൈപ്പാസ് നിർമ്മാണ സമയം മുതൽ ടൗണിൽ നിന്ന് എത്തുന്ന ഓടയുടെ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇവയെല്ലാം ജലരേഖയായി. വലിയ കുഴലിലൂടെ എത്തുന്ന വെള്ളം സംസ്‌കരിച്ച് വീണ്ടും ഉപയോഗപ്പെടുത്താനായിരുന്നു ആലോചന. വലിയ കുഴി എടുത്ത് വെള്ളം അതിലേക്ക് ആക്കാനും പദ്ധതിയുണ്ടായിരുന്നു. താത്കാലികമായി മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരാതിരിക്കാനാണ് നടപടി സ്വീകരിക്കേണ്ടത്.

ശുചീകരണം, പിന്നാലെ മാലിന്യം നിരവധി തവണ വിവിധ സംഘടനകളുടെയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശുചീകരണം നടത്തി മാലിന്യം നീക്കം ചെയ്തിരുന്നെങ്കിലും ഫലപ്രദമായില്ല. മാലിന്യം തള്ളുന്നത് തടയാനായി കമ്പിവല ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.

”മണിമലയാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. അധികൃതർ ഇതൊന്നും ഗൗനിക്കുന്നില്ല. നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും, ഇവയെല്ലാം ജലരേഖയായി മാറി.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago