Categories: Uncategorized

മകന്റെ കല്യാണ മണ്ഡപത്തില്‍bഅച്ഛന്റെ പുസ്തക പ്രകാശനം: മുണ്ടക്കയം സ്വദേശിയുമായ അഡ്വ വി.എസ് തങ്കപ്പനാണ് തന്റെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പുസ്തകരൂപത്തിലാക്കിയ ‘മുക്രിഃ’ എന്ന ബ്രഹത് നോവല്‍ വധൂവരന്മാര്‍ക്ക് കൈമാറിയത്

മുണ്ടക്കയം: മകന്റെ വിവാഹ വേദിയില്‍ അച്ഛന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം. പീരുമേട് കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുണ്ടക്കയം സ്വദേശിയുമായ അഡ്വ വി.എസ് തങ്കപ്പനാണ് തന്റെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പുസ്തകരൂപത്തിലാക്കിയ ‘മുക്രിഃ’ എന്ന ബ്രഹത് നോവല്‍ വധൂവരന്മാര്‍ക്ക് കൈമാറി പ്രകാശനം ചെയ്തത്. വണ്ടപ്പതാല്‍ വടക്കേപുരയിടത്തില്‍ വി.എസ്. തങ്കപ്പന്റേയും ഗീത തങ്കപ്പന്റേയും മകന്‍ കിരണ്‍ ശങ്കറിന്റെ വിവാഹമാണ് വ്യത്യസ്തമായ പുസ്തക പ്രകാശനത്തിന് വേദിയായത്. ഇടുക്കി ചെറുതോണി ചിറപ്പുറത്ത് എം.വി ബേബിയുടേയും ലിസ്സിയുടേയും മകള്‍ ഷെറിന്‍ ബേബിയായിരുന്നു വധു.

വണ്ടപ്പതാല്‍ സെന്റ് പോള്‍സ് ചര്‍ച്ച് പാരീസ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളേയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരേയും അത്ഭുതപ്പെടുത്തിയായിരുന്നു തങ്കപ്പന്റെ പുസ്തക പ്രകാശന പ്രഖ്യാപനം. നിറഞ്ഞ കൈയടിയോടെയാണ് വിവാഹത്തിനെത്തിയവര്‍ പ്രഖ്യാപനത്തെ വരവേറ്റത്. ഒരു നാടിന്റെയും നാട്ടുകാരുടേയും കഥ പറയുന്ന നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കൈപ്പട ബുക്‌സാണ്. പ്രമുഖ സാഹിത്യകാരന്‍ വി.ആര്‍ സുധീഷാണ് പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്. നോവലിന്റെ രണ്ടാം ഭാഗംകൂടി ഉടന്‍ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് എഴുത്തുകാരന്‍. സാഹിത്യ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഔദ്യോഗികമായ പ്രകാശനചടങ്ങ് ഉടന്‍ നടത്തുമെന്ന് അഡ്വ വി.എസ് തങ്കപ്പന്‍ പറഞ്ഞു. പ്രമുഖ പുസ്തകശാലകളിലും കൈപ്പട ഓണ്‍ലൈന്‍ സ്റ്റോറിലും പുസ്തകം ലഭ്യമാണ്.

ഫോട്ടോ: അഡ്വ. വി.എസ് തങ്കപ്പന്‍ തന്റെ നോവല്‍ വധൂവരന്മാര്‍ക്ക് കൈമാറി പ്രകാശനം ചെയ്യുന്നു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago