മുണ്ടക്കയത്ത് പന്നിമലർത്ത് !വില്ലൻ കാട്ടുപന്നി തന്നെ, നിയന്ത്രിതവേട്ട വേണമെന്ന് ഇരകൾ

കോട്ടയത്തെ പ്രശസ്തമായ ഒരുതരം ചീട്ടുകളിയായിരുന്നു പന്നിമലർത്ത്. ഭാഗ്യത്തിന്റെ നേർവരമ്പുകളിൽ വിജയവും തോൽവിയും മാറിമറിയുന്ന കളി. എന്നാൽ കാട്ടുപന്നിയുമായുള്ള ജില്ലയിലെ കളികളിൽ തോൽവി എന്നും കർഷകനു തന്നെ. ആന ഇടുക്കിയുടെ വില്ലനാണെങ്കിൽ കോട്ടയത്തിന്റെ വില്ലൻ കാട്ടുപന്നി തന്നെ ! കാട്ടുപന്നി മലർത്തി ഇടുന്നത് കർഷകരുടെ അന്നമാണ്, അവരുടെ ജീവതമാർഗം. മുണ്ടക്കയത്ത് പൈങ്ങണാ, കോരുത്തോട്, പുഞ്ചവയൽ, ഏന്തയാർ എന്നിവിടങ്ങളിലാണ് പ്രധാനമായും പന്നിശല്യമുള്ളത്.

പകൽ സമയങ്ങളിൽ ജനവാസ മേഖലയിലൂടെ കാട്ടുപന്നി എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം എംഇഎസ് സ്കൂളിനു സമീപം വീട്ടമ്മയും കുട്ടികളും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു. പകൽ വീടിന്റെ മുറ്റത്തുകൂടി പന്നികൾ കടന്നുപോയതായി ഇവർ പറയുന്നു.പൈങ്ങണ പള്ളിക്കു സമീപം ഓടയ്ക്കൽ ബെന്നിയുടെ വാഴത്തോട്ടത്തിൽ വ്യാപകമായ കൃഷിനാശമുണ്ടായി. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തെ കുലച്ച വാഴകളാണ് നശിപ്പിക്കപ്പെട്ടതിൽ ഏറെയും. ഇരുപത്തഞ്ചിലധികം നേന്ത്രവാഴകൾ നശിപ്പിച്ചു. പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളും നശിച്ചു

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സാധാരണക്കാരായ ആളുകൾക്ക് പരിക്കേൽക്കുന്നത് നിത്യസംഭവം. സ്വയരക്ഷയ്ക്കായിപോലും വന്യമൃഗങ്ങളെ നേരിടുന്നത് ശിക്ഷാർഹമാണ്. വനപാലകരുടെ കാര്യത്തിൽ സ്ഥിതി മറിച്ചാണ്. സ്വയരക്ഷയ്ക്കുവേണ്ടി വന്യമൃഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയാൽപോലും അവർക്കെതിരേ കേസോ മറ്റ് നിയമ നടപടികളോ ഉണ്ടാകാറില്ല. മനുഷ്യന് ഉപദ്രവം ആകുന്ന തരത്തിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായാൽ ഇവയെ വേട്ടയാടാമെന്ന മുഖ്യമന്ത്രിയുടെ നിർദേശംവന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർ മുഖ്യമന്ത്രിയുടെ നിലപാടിനെ എങ്ങനെ കാണുന്നു. പരിശോധിക്കാം.നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടി വെയ്ക്കുവാൻ പഞ്ചായത്ത് പ്രസിഡന്റിനു നിർദേശം നൽകാം എന്നുള്ള വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. പഞ്ചായത്തും വനം വകുപ്പും ചേർന്ന് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട തോക്കുള്ള ആളുകൾക്കാണ് പന്നിയെ വെടിവെയ്ക്കാനുള്ള ചുമതല. ഈ നിയമം കൊണ്ട് നിലവിൽ വന്യമൃഗ ദുരിതമനുഭവിക്കുന്നവർക്ക് യാതൊരു പ്രയോജനം ലഭിക്കുന്നില്ല. നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നിയെക്കുറിച്ച് വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ച് തോക്കുമായി വരുമ്പോഴേക്കും പന്നി ഓടിക്കളയും.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

11 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

13 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

14 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

17 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

18 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

18 hours ago