നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37.229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജില്ല, പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ്, ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ,ഇരമല്ലൂർ വില്ലേജ്, ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു .
പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുക ആയിരുന്നു. ദിവസേന 3000/-രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ച് ആയിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ.കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു . എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി നേതൃത്വം നൽകിയ പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എ ഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി എ. പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെ എ,സുനിൽ പി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി എം,അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ എ എന്നിവരും പങ്കെടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…