Categories: Uncategorized

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

കുട്ടിക്കാനം മരിയൻ കോളേജിലെ കാത്തലിക് സ്റ്റുഡൻസ് മൂവ്മെൻറ് നേതൃത്വത്തിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ ഇന്ന് സംഘടിപ്പിക്കുന്നു. പീരുമേട് ജനമൈത്രി പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻറ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘നല്ല ലഹരികൾ’ എന്ന പ്രമേയത്തിൽ വായന, സംഗീതം, ചിന്തകൾ, നേട്ടങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിച്ചാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു ദിനങ്ങളിലായി നടക്കുന്ന പ്രോഗ്രാമിന്റെ ആദ്യദിനമായി ഇന്നലെ കോളേജിലെ അനധ്യാപകരെ ആദരിച്ചതോടൊപ്പം പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ പ്രഭാഷണവും പ്രശസ്ത കർണ്ണാടിക് സംഗീതജ്ഞനും ഇന്ത്യൻ പിന്നണി ഗായകനുമായ കെ എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും അരങ്ങേറി. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷനായുള്ള സമ്മേളനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, കാത്തലിക് സ്റ്റുഡൻസ് മൂവ്മെൻറ് ഡയറക്ടർ ഫാ. അജോ പേഴുംകാട്ടിൽ, ചെയർപേഴ്സൺ അഷിത കെ ചാക്കോ, ക്രിസ് സിബിച്ചൻ, സി. ഇറ്റാലിയ ജോസഫ് മരിയ എന്നിവർ സംസാരിച്ചു.

രണ്ടാം ദിനമായ ഇന്ന് മരിയൻ കോളജ് ജീവനക്കാരനും രാജ്യത്തിനകത്തും പുറത്തും നടത്തിയ ഓട്ടമത്സരങ്ങളിൽ ഇതിനോടകം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയുമായ പി കെ പ്രസാദിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാസ്റ്റേഴ്സ് അറ്റ്ലറ്റുകൾ പങ്കെടുക്കുന്ന മാരത്തോൺ നടത്തപ്പെടുന്നു. മേമലയിൽ ആരംഭിക്കുന്ന മാരത്തോൺ കുട്ടിക്കാനത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കുട്ടിക്കാനത്തെ വിവിധ സ്കൂളുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ‘സേ നോ റ്റു ഡ്രഗ്സ്’ എന്ന സന്ദേശവുമായി നടത്തുന്ന റിവൈവ് 2026 മെഗാ മാരത്തോണിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് കുട്ടികൾക്ക് സത്യപ്രതി ഞാൻ ചൊല്ലി കൊടുക്കുന്നു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago